അബുദാബിയിലെ കാസർകോടുകാരുടെ കുടുംബ കൂട്ടായ്മ പയസ്വിനി അബുദാബിയുടെ ബാലവേദിയായ 'കളിപ്പന്തൽ' മജീഷ്യൻ മുതുകാട് ഉൽഘാടനം ചെയ്യും

New Update

publive-image

അബുദാബി: അബുദാബിയിലെ കാസർകോടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ ബാലവേദിയായ കളിപ്പന്തലിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ആഗസ്റ്റ് പതിമൂന്നിനു വൈകിട്ട് മണിക്ക് ഓൺലൈൻ ആയി പ്രശസ്ത മജീഷ്യൻ പ്രൊഫസർ ഗോപിനാഥ് മുതുകാട് ഉൽഘാടനം ചെയ്യും.

Advertisment

publive-image

ചടങ്ങിൽ എഴുത്തുകാരിയും സംവിധായികയുമായ ഷൈല തോമസ് സംസാരിക്കും. കഴിഞ്ഞ നാലു വർഷമായി അബുദാബിയിൽ പ്രവർത്തിക്കുന്ന പയസ്വിനി വൈവിധ്യമാർന്ന പരിപാടികളും കുട്ടികൾക്കുള്ള അവധിക്കാല ക്യാമ്പുകളും ഓൺലൈനിലൂടെ സംഘടിപ്പിച്ചു കൊണ്ട് വളരെ സജീവമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ്.

abu dhabi news
Advertisment