കൊല്ലം ജില്ലയിലെ തേവലക്കര ബിഎച്ച്എസ് എസ്എസ്എല്‍സി 92 ബാച്ച് ചങ്ങാതിക്കൂട്ടം യുഎഇ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു

New Update

publive-image

ദുബായ്:കൊല്ലം ജില്ലയിലെ തേവലക്കര ബിഎച്ച്എസ് എസ്എസ്എല്‍സി 92 ബാച്ച് ചങ്ങാതിക്കൂട്ടം യുഎഇ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു. ഉത്രാടദിനം വൈകിട്ട് 7 മണി മുതൽ ദുബായ് ഖിസൈസിൽ സുഹൃത്തിന്റെ ഭവനത്തിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്തു.

Advertisment

publive-image

സഹപാഠി കൂടിയായ റവ.മാത്യു മാത്യൂസ് ഓൺലൈനിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാവേലിയെ വരവേറ്റും, ഏവർക്കും ഓണപ്പുടവ നൽകിയും, ചങ്ങാതിക്കൂട്ടം ജന്മദിന കേക്ക് മുറിക്കൽ നിർവ്വഹിച്ചും ഓണാഘോഷം നിറപ്പകിട്ടാർന്നു. നാടൻ പാട്ടുകൾ, നൃത്ത നൃത്ത്യങ്ങൾ, താള മേളം, ഓണസദ്യ എന്നിവയോടെ കൊണ്ടാടി. കലാ പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കു സമ്മാനം വിതരണം ചെയ്തു.

Dubai news
Advertisment