/sathyam/media/post_attachments/lPTATgZlVu497pN45Grn.jpg)
പ്രവാസി എഴുത്തുകാരനും ഗായകനുമായ മേതിൽ സതീശന്റെ പുതിയൊരു പാലക്കാടൻ ഗീതം കൂടി പുറത്തിറങ്ങി. 'പാലക്കാടൻ പഞ്ചവർണ്ണം' എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക്കൽ ആൽബത്തിൽ പാലക്കാടിന്റെ സ്വന്തം ഗായകനായ ഉണ്ണിമേനോൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
പാലക്കാടൻ ഹൃദയലാവണ്യങ്ങളുടെ ചന്തങ്ങളെ ഒന്നൊന്നായി അടയാളപ്പെടുത്തുന്ന മേതിലിന്റെ വരികൾക്ക് രഞ്ജിത്ത് വാസുദേവാണ് സംഗീതം നൽകിയിരിക്കുന്നത്. ഉണ്ണിമേനോന്റെ ഭാവാർദ്രവും ഊർജ്ജസ്വലവുമായ ആലാപനം പാട്ടിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
/sathyam/media/post_attachments/uoPlCalkilF4OCTb5Ymx.jpg)
സോഷ്യൽ മീഡിയയിലൂടെ നിരവധിപേരാണ് ഈ ഗാനം പങ്കുവയ്ക്കുന്നത്. വരികളുടെ അർത്ഥകല്പനകളുടെ ചാരുതകളെ അതേപടി പിന്തുടരുന്നുണ്ട് പാട്ടിന്റെ ദൃശ്യാവിഷ്‌കാരം. ഹൃദയതൂലിക ക്രിയേഷൻസ് പുറത്തിറക്കിയ ഈ ഗാനോപഹാരം സംവിധാനം ചെയ്തത് ആർ സി നായരാണ്. ഛായാഗ്രഹണം വിഷ്ണുദാസ് നിർവഹിച്ചു.
പാലക്കാട് പ്രമേയമാകുന്ന മേതിൽ സതീശന്റെ രണ്ടാമത്തെ സംഗീത ആൽബമാണ് 'പാലക്കാടൻ പഞ്ചവർണ്ണം'. കഴിഞ്ഞ വർഷം പി ജയചന്ദ്രന്റെ ആലാപനത്തിൽ പുറത്തിറങ്ങിയ പാലക്കാട് നമ്മുടെ പാലക്കാട് എന്ന ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാലക്കാടൻ സ്ഥലനാമങ്ങളെയും സംജ്ഞകളെയും ഉൾക്കൊള്ളിച്ചുള്ള കവിതാവിഷ്കാരവും നേരത്തേ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us