പ്രശ്നങ്ങളെ അതിജയിക്കാൻ ചരിത്ര പഠനം അനിവാര്യം - കെഎംസിസി ജനറൽ സെക്രട്ടറി പി.കെ അൻവർ നഹ

New Update

publive-image

ഉമ്മുൽഖുവൈൻ കെഎംസിസി സംസ്ഥാന കമ്മറ്റി പ്രവർത്തക സമിതി അംഗങ്ങൾക്കായി ചരിത്ര പഠനക്ലാസ് നടന്നു. "ചരിത്രത്തിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി യുഎഇ, കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹ ക്ലാസെടുത്തു.

Advertisment

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര സത്യങ്ങൾ എങ്ങിനെ മാറ്റിത്തിരുത്തലുകൾക്ക് വിധേയമാക്കിയാലും ജനഹൃദയങ്ങളിൽ നിന്ന് അതിനെ മായ്ച്ചു കളയുവാൻ ഒരു ഭരണകൂടത്തിനും സാധിക്കുകയില്ല എന്നും, ചരിത്രം പഠിക്കുകയും അത് വരും തലമുറയ്ക്ക് പകർന്നു കൊടുക്കുകയും ചെയ്യേണ്ടത് നമ്മുടെ കർത്തവ്യമാണന്നും അദ്ദേഹം ഓർമിപ്പിച്ചു.

publive-image

ചരിത്രത്തിലെ സ്മരണീയ സംഭവങ്ങൾ സമകാലികലോകത്തെ എങ്ങനെ പാകപ്പെടുത്തി എടുത്തു വെന്നും, അത് മനസിലാക്കിയാൽ മാത്രമേ അതിജീവനം സാധ്യമാകുകയുള്ള വെന്നും അദ്ദേഹം വർത്തമാനകാല സംഭവങ്ങളെ ഉദാഹരണമാക്കി വിശദീകരിച്ചു.

മലബാറിലെ പോരാട്ടം പോർച്ചുഗി സുകാർക്കും ബ്രിട്ടീഷുകാർക്കും മറക്കാൻ കഴിയാത്തത് തന്നെ പോരാട്ടത്തിന്റെ ഉശിരുള്ള തിരുശേഷിപ്പ് ആണെന്നും ഉദാഹരണസഹിതം അദ്ദേഹം
വരച്ചു കാട്ടിയത് നവ്യാനുഭവും ആയി.

ഉമ്മുൽഖുവൈൻ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ഹമീദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജ: സെക്രട്ടറി അഷ്ക്കർ അലി തിരുവത്ര സ്വാഗതം ആശംസിച്ചു.
നാഷണൽ കമ്മറ്റി സെക്രട്ടറി അബുചിറക്കൽ, സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ് ചിത്താരി, കോയകുട്ടി പുത്തനത്താണി, സൈനുദ്ദീൻ ചിത്താരി, തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് എം ബി നന്ദി പറഞ്ഞു.

uae news
Advertisment