കാന്തപുരത്തിന് ആദരം: ആദ്യ ഹ്യുമാനിറ്റേറിയൻ ഗോൾഡൻ വിസ സമ്മാനിച്ച്‌ യുഎഇ

New Update

publive-image

കാന്തപുരം എ പി അബൂബക്കർ മുസ്‍‌ലിയാരെ യുഎഇ ഭരണകൂടം ഗോൾഡൻ വിസ നൽകി ആദരിച്ചു. ദുബൈ താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്‍‌ലിയാര്‍ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

Advertisment

യു.എ.ഇയും ജാമിഅഃ മര്‍കസും തമ്മില്‍ നിലനില്‍ക്കുന്ന അന്താരാഷ്ട്ര ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തിയാണ് ആദരം. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു എ ഇ ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ.

Advertisment