മീര ജാസ്മിന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

New Update

publive-image

ടി മീര ജാസ്മിനും യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മീര ജാസ്മിന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബായിലെ ബിസിനസ്സ് സെറ്റപ്പ് സെന്‍ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

Advertisment

ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ്. യുഎഇ ഗോൾഡൻ വിസ ലഭിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്നും താരം പ്രതികരിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ക്ക് മീര ജാസ്മിന്‍ നന്ദി രേഖപ്പെടുത്തി.

Advertisment