New Update
കൽബ ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ ക്ലബ്ബിൽ ഒക്ടോബര്‍ 15 വെള്ളിയാഴ്ച ഉച്ചക്ക് 3.30 മണി മുതൽ കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് കെ.സി അബൂബക്കർ അറിയിച്ചു.
Advertisment
പവർ ഓഫ് അറ്റോർണി, അറ്റസ്‌റ്റേഷൻ, അഫിഡവിറ്റുകൾ മറ്റു കോൺസുലേറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ ലഭ്യമാവും. കൽബ, ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ, മസാഫി, ദൈദ്, തുടങ്ങിയ സമീപ പ്രദേശങ്ങളിൽ ഉള്ളവർക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
പാസ്പോര്‍ട്ട് സേവനങ്ങൾ വെള്ളിയാഴ്ച ഒഴികെ രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെയും വൈകുന്നേരം 4 മണി മുതൽ രാത്രി 8 മാണി വരെയും ക്ലബ്ബിൽ പ്രവർത്തിക്കുന്ന ബിഎല്‍എസ് കേന്ദ്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0551062395 or 09.2777357 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.