'ഖിസ്സ' കഥാസമാഹാരം പ്രകാശനം ഷാർജ പുസ്തകോത്സവത്തിൽ നടക്കും

New Update

publive-image

ദുബായ്: മഷി സാഹിത്യക്കൂട്ടായ്മയുടെ കഥാസമാഹാരമായ 'ഖിസ്സ' നാലാം ഭാഗത്തിൻറെ പ്രകാശനം ഈ വരുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടക്കും. പ്രവാസികളുടെ ഇരുപത്തിനാല് കഥകളും ഒരു കവിതയും ചേർന്ന ഖിസ്സയിൽ പുതുമയുള്ളതും വ്യത്യസ്തങ്ങളുമായ കഥകൾ ഉൾകൊള്ളിച്ചിരിക്കുന്നു.

Advertisment

പുസ്‌തകത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് മഷി കൂട്ടായ്മയിലെ ജോയ് ഡാനിയേൽ, റാസ്, ദിവ്യ മധു, സജ്‌ന പണിക്കർ, അനുജ സനൂബ്, പ്രീതി രഞ്ജിത്ത്, ലൂക്കോസ് ചെറിയാൻ, രമ്യ മണി, അഖിൽ ജയചന്ദ്രൻ എന്നിവർ ചേർന്നാണ്.

ഷാർജ അന്താരാഷ്ട പുസ്തകമേളയിൽ നവംബർ ഏഴാം തീയതി രാത്രി ഒൻപത് മണിക്ക് റൈറ്റേഴ്‌സ് ഫോറത്തിൽ വച്ച് 'ഖിസ്സ' പ്രകാശനം നടക്കും. യുഎയിലെ പ്രമുഖ സാഹിത്യകാരന്മാർ ചടങ്ങിൽ പങ്കെടുക്കും.

തുടർച്ചായി നാലാം വർഷമാണ് ഖിസ്സ കഥാസമാഹാരം മഷി കൂട്ടായ്‌മ പുറത്തിറക്കുന്നത്. കൈരളി ബുക്‌സ്, കണ്ണൂർ ആണ് ഖിസ്സയുടെ പ്രസാധകർ. വില 220 രൂപ. ഷാർജ പുസ്തകമേളയിൽ ഖിസ്സ-4 ലഭ്യമായിരിക്കും.

khissa
Advertisment