ദുബൈ: ദുരിതമനുഭവിക്കുന്ന സഹപ്രവര്‍ത്തകരുടെ ക്ഷേമത്തിനും പിന്തുണയ്ക്കുമായി യൂണിയന്‍ കോപ് ജീവനക്കാര്‍ ഇതുവരെ 13,44,000 ദിര്‍ഹം സമാഹരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. 2018ല്‍ യൂണിയന്‍കോപിന്റെ മാനവവിഭവ ശേഷി – സ്വദേശിവത്കരണ വിഭാഗം വഴി ഹ്യൂമാനിറ്റേറിയന്‍ സപ്പോര്‍ട്ട് പ്രോഗ്രാം പ്രഖ്യാപിച്ചതു മുതല്‍ ഇപ്പോള്‍ വരെയുള്ള കണക്കാണിത്.
ദുബൈയുടെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന തങ്ങളുടെ ശാഖകളിലും വിവിധ വിഭാഗങ്ങളിലും അതിന് പുറത്ത് പ്രാദേശികമായുമുള്ള മാനുഷിക വിഷയങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സുസ്ഥിരതയും തുടര്‍ച്ചയും ഉറപ്പാക്കുന്നതിലേക്ക് യൂണിയന്‍കോപ് നീങ്ങുകയാണെന്ന് മാനവ വിഭവ ശേഷി -സ്വദേശിവത്കരണ വിഭാഗം ഡയറക്ടര്‍ അഹ്‍മദ് ബിന്‍ കനൈദ് അല്‍ ഫലാസി പറഞ്ഞു.
ജീവനക്കാരെ ശാക്തീകരിക്കാനും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരെ പിന്തുണയ്ക്കാനും സഹായിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം അവരുടെ കുടുംബങ്ങള്‍ക്ക് ഏറ്റവും മികച്ച പിന്തുണയും സഹായവും ലഭ്യമാക്കാനും ശ്രമിക്കുന്നു. ഇതിലൂടെ ജീവനക്കാര്‍ക്ക് സ്ഥാപനത്തോടുള്ള പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പരസ്‍പര സഹകരണത്തിന്റെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുടെയും സാധ്യതകള്‍ അവരെ ഉണര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്.
ബുദ്ധിമുട്ടുന്ന ജീവനക്കാരെ അവരുടെ നിര്‍ണായക സമയങ്ങളില്‍ സഹായിക്കുന്നതിനായുള്ള സംഭാവനകള്‍ ഫലപ്രദമായി സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ 2018ലാണ് ഹ്യൂമാനിറ്റേറിയന്‍ സപ്പോര്‍ട്ട് പ്രോഗ്രാം തുടങ്ങിയത്. ജീവനക്കാരില്‍ മാനവികതയുടെ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സഹായകമാവുന്ന ഈ പദ്ധതിയിലൂടെ ഓരോരുത്തരും അവരവരുടെ സാമ്പത്തിക സ്ഥിതിയും സന്നദ്ധതയും അനുസരിച്ച് ഓരോ മാസവും നിശ്ചിത തുക സംഭാവന നല്‍കുകയാണ് ചെയ്യുന്നത്. ഈ പദ്ധതിയിലൂടെ 2021 ആദ്യം മുതല്‍ സെപ്റ്റംബര്‍ മാസം വരെ മാത്രം 80 ജീവനക്കാര്‍ക്ക് സഹായം എത്തിച്ചിട്ടുണ്ട്.
ജീവനക്കാര്‍ക്ക് സ്ഥാപനത്തോടുള്ള ആത്മാര്‍ത്ഥത വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ അവര്‍ക്ക് മികച്ച തൊഴില്‍ അന്തരീക്ഷവും സന്തോഷവും ഉറപ്പുവരുത്താനുള്ള നിരന്തര പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനാല്‍ തന്നെ, മാനുഷിക പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രവര്‍ത്തനവും ജീവനക്കാര്‍ക്കുള്ള പിന്തുണയുമൊക്കെ യൂണിയന്‍കോപിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രധാന ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
പരസ്‍പരം സഹായിക്കാന്‍ യൂണിയന്‍കോപ് കുടുംബാംഗങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനാല്‍ ഏറ്റവും മികച്ചതും ക്രിയാത്‍മകവുമായ ഒരു പദ്ധതിയാണ് ഈ ധനസമാഹരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക ഉത്തരവാദിത്തം വളര്‍ത്തിയെടുക്കാനും ഇതിലൂടെ സാധിക്കുന്നു. ഇതിനുപുറമെ മറ്റുള്ളവര്‍ക്കായി സമ്പാദ്യത്തിന്റെ ഒരു ഭാഗം മാറ്റിവെയ്‍ക്കുന്നത് ഏറ്റവും മഹത്തായ കര്‍മമാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധി നിബന്ധനകളും വ്യവസ്ഥകളും ഈ പദ്ധതിക്കായി യൂണിയന്‍കോപ് തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്യാഹിതമോ അല്ലെങ്കില്‍ അസാധാരണമായ പ്രയാസങ്ങളോ അനുഭവിക്കുന്ന ജീവനക്കാര്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക. അതേസമയം തന്നെ സഹായം സ്വീകരിക്കുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്തുകയും സഹായം ലഭിക്കുന്നതിനുള്ള ചില നിബന്ധനകളില്‍ ആവശ്യമെന്നുകണ്ടാല്‍ ഇളവുകള്‍ അനുവദിക്കുകയും ചെയ്യുന്നുണ്ട്.
സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന ജീവനക്കാരന് മനോവിഷമം ഉണ്ടാവാതിരിക്കാനായി സാധ്യമാവുന്നത്ര വേഗത്തില്‍ അവര്‍ക്ക് സഹായം എത്തിക്കുന്നു. ഇത് പദ്ധതിയുടെ ലക്ഷ്യം കൈവരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ഒപ്പം സാധ്യമാവുന്നത്ര ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്നതിന് സഹായകമാവുകയും ചെയ്യുന്നു.
പദ്ധതിയുടെ തുടക്കം മുതല്‍ ജീവനക്കാര്‍ നല്‍കിയ പിന്തുണയില്ലാതെ ഹ്യൂമാനിറ്റേറിയന്‍ സപ്പോര്‍ട്ട് പ്രോഗ്രാം ഇത്രവലിയ വിജയത്തിലെത്തുകയോ ലക്ഷ്യം നേടുകയോ ചെയ്യുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാനവികവും സാമൂഹികവുമായുള്ള പദ്ധതികളിലും ജീവനക്കാരുടെയും സ്ഥാപനങ്ങളുടെയുമൊക്കെ തലങ്ങളില്‍ യൂണിയന്‍ കോപ് നടപ്പാക്കുന്ന മറ്റ് പദ്ധതികളിലും സഹകരിക്കുന്ന ഓരോ ജീവനക്കാരനോടും അദ്ദേഹം നന്ദി അറിയിച്ചു. എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ പരമാവധി ആളുകളിലേക്ക് തങ്ങളുടെ സേവനങ്ങള്‍ എത്തിക്കാനാണ് യൂണിയന്‍കോപ് എപ്പോഴും പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വന്‍ തുക സമ്മാനമായി ലഭിച്ചിട്ടും അത് കൈയില്‍ ലഭിക്കാതിരിക്കുമ്പോള്‍ എന്തായിരിക്കും നിങ്ങളുടെ മാനസികാവസ്ഥ എന്ന് ചിന്തിച്ചിട്ടുണ്ടോ. അത്തരമൊരു പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടനിലെ ഒരു യുവതി കടന്ന് പോയി കൊണ്ടിരിക്കുന്നത്. എല്ലെ ബെല്‍ എന്ന യുവതിക്ക് നാഷണല്‍ ലോട്ടറിയുടെ 70 മില്യണ്‍ പൗണ്ട് സമ്മാനം ലഭിച്ചിരുന്നു. അതായത് ഏകദേശം 700 കോടി ഇന്ത്യന്‍ രൂപ. എന്നാല്‍ എല്ലെ ബെല്ലിന് ഇതില്‍ നിന്ന് മുഴുവന്‍ രൂപയും ഇതുവരെയായിട്ടും ലഭിച്ചിട്ടില്ല. സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ കാരണമാണ് എല്ലെ ബെല്ലിന് തന്റെ മുഴുവന്‍ സമ്മാനത്തുക […]
കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി.ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിറ്റാമിന്‍ ഡി ആവശ്യമാണ്. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും ഇവ കിട്ടും. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി […]
ഡബ്ലിന്‍: ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ കുർബാന സെൻ്ററുകളും സംയുക്തമായി നടത്തുന്ന കുരിശിൻ്റെ വഴി മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 5 മണിക്ക് ബ്രേ ഹെഡ് കാർപാർക്കിൽനിന്ന് ആരംഭിക്കും. കുരിശിൻ്റെ വഴിക്ക് മുമ്പായി ഉച്ചകഴിഞ്ഞ് 4 മണിക്ക് ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വിശുദ്ധ കുർബാനയിലും ക്രിസ്തുവിൻ്റെ പീഠാനുഭവം ധ്യാനിച്ച് കാനന […]
പാലക്കാട്: ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ് തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) പ്രോഗ്രാമിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ തൃത്താല മുനിസിപ്പൽ കോർപ്പറേഷന് ആംബുലൻസ് വാൻ സമ്മാനിച്ചു. കമ്പനിയുടെ ഫിലോസഫിയുടെ അവിഭാജ്യഘടകമായ, സമൂഹ്യ സുരക്ഷയിലും ക്ഷേമത്തിലുമുള്ള ഇൻഡസ് ടവേഴ്‌സിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ സിഎസ്ആര്‍ സംരംഭം. ആംബുലൻസ് വാനിന്റെ ഉദ്ഘാടനം, പാലക്കാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിച്ചു. പെരുമണ്ണൂർ തൃത്താല പ്രദേശത്തെ ആവശ്യാനുസൃതമായ ഇടങ്ങളില്‍ മികച്ച ആരോഗ്യ […]
യുകെ: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇംഗ്ലണ്ട് തയ്യാറല്ലെന്ന് റിപ്പോര്‍ട്ട്. ആഗോളതാപനത്തിന്റെ ഒഴിവാക്കാനാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇംഗ്ലണ്ട് തയ്യാറല്ലെന്ന് സര്‍ക്കാരിന്റെ ഉപദേശകര്‍ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ലെന്നും ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ നയപരമായ മാറ്റം ആവശ്യമാണെന്നും കാലാവസ്ഥാ വ്യതിയാന സമിതി (സിസിസി) പറഞ്ഞു. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള സര്‍ക്കാരിന്റെ അഡാപ്‌റ്റേഷന്‍ പ്ലാനുകളുടെ തയ്യാറെടുപ്പുകള്‍ സിസിസി അവലോകനം ചെയ്യുന്നു. ശുപാര്‍ശകള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സര്‍ക്കാരിന് ഉപദേശം നല്‍കുന്നതിനായി രൂപീകരിച്ച വിദഗ്ധരുടെ ഒരു സ്വതന്ത്ര […]
കൊച്ചി: ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ.അനിൽകുമാറിനെ സ്ഥലംമാറ്റി. ജഡ്ജി ചേംബറിൽ വച്ച് കടന്നുപിടിച്ചതായി ലക്ഷദ്വീപിൽനിന്നുള്ള യുവ അഭിഭാഷക പരാതിപ്പെട്ടിരുന്നു. പാലാ മോട്ടർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായിട്ടാണ് അനിൽകുമാറിനെ നിയമിച്ചിരിക്കുന്നത്. കടന്നുപിടിച്ച വിവരം പുറത്തു പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്നു വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്കു പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു സ്ഥലംമാറ്റം. അനിൽകുമാറിനെതിരെ മാർച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാർ ജനറലിനു പരാതി നൽകിയത്. ജില്ലാ ജഡ്ജി തന്നെ […]
കൊച്ചി: നിങ്ങളുടെ എല്ലാ പേയ്‌മെന്‍റ് ആവശ്യങ്ങൾക്കുമുള്ള വണ്‍-സ്റ്റോപ്പ് പ്രതിവിധിയാണ് ആമസോൺ പേ. ഓട്ടോമൊബൈൽ ഇൻഷുറൻസ്, യൂട്ടിലിറ്റി ബിൽ പേയ്‌മെന്‍റ്, റസ്‌റ്റോറന്‍റുകളിൽ പണമടയ്ക്കൽ, റീച്ചാർജ് ചെയ്യൽ മുതല്‍ മണി ട്രാന്‍സ്ഫര്‍ വരെ എല്ലാ സാഹചര്യങ്ങളിലും ആമസോണ്‍ പേ നിങ്ങള്‍ക്ക് തുണയേകുന്നു. തടസ്സമില്ലാത്ത ഈ പ്രയാണത്തിന് തുടക്കം കുറിയ്ക്കൂ, ആമസോൺ പേയില്‍ ‘എ മുതൽ സഡ് വരെ’ കാര്യങ്ങള്‍ക്ക് പണമടയ്ക്കൂ. ഫൈനാന്‍ഷ്യല്‍ എനേബിള്‍മെന്‍റ്: 2022-23 സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, ആമസോൺ പേയില്‍, ഉപഭോക്താക്കൾക്ക് അവരുടെ വരുമാനത്തിൽ കൂടുതലും കൈവശം വയ്ക്കാവുന്ന […]
പാലക്കാട്; മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയതതായി പരാതി. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മവതിയാണ് മരിച്ചത്. 2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഫിനാൻസ് ജീവനക്കാർ ഭീഷണിപെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പൊലീസിൽ പരാതി നൽകി. പത്മവതിയുടെ മകൻ അരുണാണ് 18000 രൂപയുടെ ഫോൺ വാങ്ങിയത്. പത്മവതിയുടെ ആധാർ കാർഡും മറ്റ് രേഖകളും വെച്ചാണ് ഫോൺ വായ്പ്പക്ക് എടുത്തത്.ഒരു തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കമ്പനിയിലെ വനിത […]
കൈവ്: കൈവിലെയും ഒഡേസയിലെയും ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സങ്ങളുണ്ടെന്ന് ഉക്രെയ്‌നിന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സസ്പില്ന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി തടസ്സത്തിന് ശത്രുക്കളുടെ പ്രവര്‍ത്തനത്തേക്കാള്‍ കാലാവസ്ഥാ വ്യതിയാനം മൂലമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. കൈവിലും പ്രദേശത്തും മോശമായ കാലാവസ്ഥ കാരണം ലൈറ്റുകളുടെ അടിയന്തര ഷട്ട്ഡൗണ്‍ ഉപയോഗിച്ചു. അവയില്‍ ഭൂരിഭാഗവും വൈഷ്ഹോറോഡ്, കൈവ്-സ്വിയാതോഷിന്‍, വസില്‍കിവ് പവര്‍ സ്റ്റേഷനുകളിലാണ്- ഡിടിഇകെ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനത്തും മേഖലയിലും ചില പ്രദേശങ്ങളില്‍ സ്ഥിരതയാര്‍ന്ന വൈദ്യുതി മുടക്കവും ഉണ്ട്. ഒഡെസയില്‍, മോശം കാലാവസ്ഥ കാരണം ഏഴ് സെറ്റില്‍മെന്റുകള്‍ക്ക് […]