Advertisment

ദുബൈ ഓട്ടിസം സെന്ററുമായി ധാരണാപത്രം ഒപ്പുവെച്ച് യൂണിയന്‍കോപ്

New Update

publive-image

Advertisment

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ് ദുബൈ ഓട്ടിസം സെന്ററുമായി ധാരണാപത്രം ഒപ്പുവെച്ചു. പ്രാദേശികമായ മാനുഷിക ഉദ്യമങ്ങളെയും പ്രാദേശിക സ്ഥാപനങ്ങളെയും പദ്ധതികളെയും പരിപാടികളെയും പിന്തുണയ്‍ക്കുന്ന യൂണിയന്‍കോപിന്റെ കോര്‍പറേറ്റ് സാമൂഹിക പ്രതിബന്ധതാ ചട്ടക്കൂടിന്റെ ഭാഗമായാണ് നടപടി.

യൂണിയന്‍കോപ് സി.ഇ.ഒക്ക് വേണ്ടി ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകിയും ദുബൈ ഓട്ടിസം സെന്റര്‍ ബോര്‍ഡ് അംഗവും ഡയറക്ടറുമായ മുഹമ്മദ് അമീന്‍ അല്‍ ഇമാദിയുമാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. ഇരു സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ദുബൈ ഓട്ടിസം സെന്ററിന് അഞ്ച് വര്‍ഷത്തേക്ക് സാമ്പത്തിക പിന്തുണ നല്‍കാനാണ് ഈ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. ഓട്ടിസം ബാധിതരായ കുട്ടികളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന തരത്തില്‍ അന്താരാഷ്‍ട്ര നിലവാരത്തിലുള്ള ആരോഗ്യ, സാമൂഹിക സേവനങ്ങള്‍ ലഭ്യമാക്കാനാണിത്.

publive-image

സമൂഹത്തിലെ പ്രധാനപ്പെട്ട ഒരു വിഭാഗമെന്ന നിലയില്‍ പൊതുസമൂഹവുമായി ഇഴുകിചേരാനും അവരുടെ നൈപ്യുണ്യ വികസനത്തിനും അനിയോജ്യമായ അന്തരീക്ഷമായ സൃഷ്‍ടിച്ചെടുക്കുന്നതിനും ഈ പിന്തുണ സഹായമാകും.

രാജ്യത്തെ എല്ലാ സാമൂഹിക, സേവന സംഘടനകളുമായും ശക്തമായ പരസ്‍പര സഹകരണം സൃഷ്‍ടിച്ചെടുക്കാനാണ് യൂണിയന്‍കോപ് എപ്പോഴും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങള്‍ക്കിടയിലെ സഹകരണവും സാമൂഹിക പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുകയാണ് യൂണിയന്‍കോപിന്റെ പ്രധാന മുന്‍ഗണനകളിലൊന്നെന്നും അദ്ദേഹം പറഞ്ഞു.

ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് അന്താരാഷ്‍ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള പ്രത്യേക സേവനങ്ങള്‍ തുടര്‍ന്നും നല്‍കാനുള്ള ദുബൈ ഓട്ടിസം സെന്ററിന്റെ പ്രവര്‍ത്തനത്തിന് സ്ഥരമായ പിന്തുണ വാഗ്ദാനം ചെയ്‍ത യൂണിയന്‍കോപിനെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി മുഹമ്മദ് അമീന്‍ അല്‍ ഇമാദി പറഞ്ഞു. കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധതയ്‍ക്കും രാജ്യത്തെ മാനുഷികവും സാമൂഹികവുമായ കാര്യങ്ങളിലെ സ്ഥിരമായ ഇടപെടലുകള്‍ക്കും യൂണിയന്‍കോപിനെ അനുമോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Dubai news
Advertisment