ദുബായ് എക്സ്പോയിലേക്ക് പാലക്കാടൻ പ്രവാസി സെന്ററിന്റെ സ്വാഗതഗാനം...

New Update

publive-image

ദുബായ്: പ്രവാസി എഴുത്തുകാരനും ഗായകനുമായ മേതിൽ സതീശൻ രചിച്ച 'എക്സ്പോ ദുബായ് എതിരേൽപ്പൂ ദുബായ്' എന്ന സംഗീത ആൽബം പുറത്തിറങ്ങി. ഇതാദ്യമായാണ് എക്സ്പോ ദുബായിലേക്ക് ലോകത്തെ എതിരേറ്റുകൊണ്ട് ഒരു മുഴുനീള മലയാള ഗാനം പുറത്തിറങ്ങുന്നത്. സതീശനും റേഡിയോ ഏഷ്യയിലെ മുൻ ആർട്ടിസ്റ്റും ദീർഘകാലം പ്രവാസിയുമായിരുന്ന ശശി വള്ളിക്കാടും ചേർന്നാണ് പാട്ടിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

Advertisment

പാലക്കാട്‌ പ്രവാസി സെന്റർ മ്യൂസിക് ഗ്രൂപ്പിലെ ഗായകരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദുബായ് എന്ന വാണിജ്യവിസ്മയത്തെ പ്രകീർത്തിക്കുന്ന വരികളിലൂടെ എക്സ്പോ ദുബായ് എന്ന വിപണനമേളയുടെ പെരുമയെ ഉദ്ഘോഷിക്കുകയാണ് ഗാനം. ദുബായിന്റെ വൈവിധ്യമാർന്ന ആകാശക്കാഴ്ചകളും എക്സ്പോ മേളയുടെ ദൃശ്യങ്ങളും ചേർന്ന് ഗാനോപഹാരം മനോഹരമായ ഒരു അനുഭവമായി മാറിയിട്ടുണ്ട്. ആർസി നായരാണ് ചിത്രസന്നിവേശം നിർവഹിച്ചത്.

പ്രവാസി സെന്റർ മ്യൂസിക് ഗ്രൂപ്പിലെ ഗായകരായ ഗോകുൽ മേനോൻ, മനോജ്‌ ശങ്കർ, മനോജ്‌ കൂളങ്ങാട്ട്, ശശി മേനോൻ, രമേശ്‌ മാരാത്ത്, സതീശൻ, ചന്ദ്രലേഖ മനോജ്‌, സജിത ശ്രീവത്സൻ, സുനിത ഉണ്ണി കൊങ്ങോട്, ശാലിനി ശശി, മിഥുന പ്രകാശ്, ഋതിക പ്രശാന്ത്, അരുണിമ സന്തോഷ്‌ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Dubai news
Advertisment