/sathyam/media/post_attachments/WFOtzyCFUZTWvOzQ8pxQ.jpg)
ദുബായ്: ജോലി അന്വേഷിച്ച് ദുബായിൽ എത്തിയ സ്ത്രീക്കു തിരികെ പോകാൻ സഹായമായി ഗൾഫ് മലയാളി ഫെഡറേഷൻ സംഘടന. ഇന്നലെ രാവിലെ നാട്ടിൽ നിന്നും യവതിയുടെ ബന്ധുക്കൾ അറിയിച്ച വിവരം അനുസരിച്ചു ജിഎംഎഫ് ചെയർമാൻ റാഫി പാങ്ങോട്, ജിഎംഎഫ് ജിസിസി പ്രസിഡന്റ് ബഷീർ അമ്പലായിയും ദുബായിൽ ജോലി അന്വേഷിച്ച് എത്തിയ യുവതിക്ക് ശാരീരിക പ്രശ്നങ്ങൾ മൂലം നാട്ടിൽ പോകാൻ കഴിയാതെ അജ്മാനിൽ അകപ്പെട്ട വിവരം യുഎഇ യിലെ ജിഎംഎഫ് ഭാരവാഹികളെ അറിയിക്കുന്നത്.
അടൂർ സ്വദേശിനി സലീനയാണ് ഒരാഴ്ച മുമ്പ് നാട്ടിൽ നിന്നും വന്ന് ജോലി അന്വേഷിക്കുന്നതിനിടെ ആണ് കടുത്ത ശ്വാസം മുട്ടലും മറ്റ് ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെട്ടത്. തുടർന്ന് നാട്ടിൽ നിന്നും വന്നവരോട് തിരികെ പോകണം എന്ന് ആവശ്യപെട്ടു. എന്നാൽ കൊണ്ടുവന്നവർ മുടക്കിയ പണം ചോദിക്കുകയും ഇവരുടെ ഭർത്താവിനെ ഭീഷണി പെടുത്തുകയും ചെയ്തു. യുവതിയെ മാറ്റരുമായും ബന്ധപെടാനും സമ്മതിച്ചില്ല. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ജിഎംഎഫുമായി ബന്ധപെടുകയും ചെയ്തു.
ഗൾഫ് മലയാളി ഫെഡറേഷൻ യുഎഇ പ്രസിഡന്റ് അഡ്വ മനു ഗംഗാധരൻ, ജനറൽ സെക്രട്ടറി
നിഹാസ് ഹാഷിം, വെൽഫയർ കൺവീനർ അബ്ദുൽ സലാം കലനാടും ചേർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി അബുദാബിയിൽ ഉണ്ടെന്ന് അറിയുകയും അജ്മാനിലെ ഇവരുടെ ഏജന്റിനെ ബന്ധപെടുകയും, ഇവരെ അജ്മാനിൽ എത്തിച്ച് ഇന്നലെ രാത്രി നേരിട്ടെത്തി യുവതിയുടെ അവസ്ഥ മനസിലാക്കുകയും, ഇവരുടെ സുഹൃത്ത് ശ്രീകാന്ത് ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ ഇന്ന് രാവിലെ നാട്ടിലേക്ക് കയറ്റി അയക്കുകയുമായിരുന്നു. യുവതി നാട്ടിലെത്തിയതായി ഗള്‍ഫ് മലയാളി ഫെഡറേഷനെ വിളിച്ചറിയിച്ചു.