യുഎഇ ദേശീയ പതാക ദിനം ആഘോഷിച്ച് യൂണിയന്‍ കോപ്

New Update

publive-image

ദുബൈ: യുഎഇ പതാക ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിലെ എല്ലാ ശാഖകളിലും കൊമേഴ്‌സ്യല്‍ കേന്ദ്രങ്ങളിലുമായി 40 പതാകകള്‍ ഉയര്‍ത്തി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. രാജ്യത്തിന്റെ പതാകയ്ക്ക് കീഴില്‍ എല്ലാവരും ഒത്തുചേരുന്നതും ഐക്യത്തിന്റെയും രാജ്യത്തോടും ഭരണ നേതൃത്വത്തോടുമുള്ള വിശ്വാസവും കൂറും പ്രകടി്പിക്കുന്ന അവസരമാണിത്.

Advertisment

അല്‍ വര്‍ഖ സിറ്റി മാള്‍ ബില്‍ഡിങില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പങ്കെടുത്തു. വിവിധ ഡിവിഷിനുകളിലെയും വിഭാഗങ്ങളിലെയും ഡയറക്ടര്‍മാരും യൂണിയന്‍ കോപ് മാനേജര്‍മാര്‍, ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടത്തിയത്.

ദുബൈയില്‍ യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും കൊമേഴ്‌സ്യല്‍ സെന്ററുകളിലും മാനേജര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും നേതൃത്വത്തില്‍ ദേശീയ പതാക ഉയര്‍ത്തി. ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.

ആഘോഷത്തിന്റെ ഭാഗമായി വിവിധ ശാഖകളിലും കൊമേഴ്‌സ്യല്‍ കേന്ദ്രങ്ങളിലുമെത്തിയ ഉപഭോക്താക്കള്‍ക്ക് യൂണിയന്‍ കോപ് ജീവനക്കാര്‍ യുഎഇ പതാക വിതരണം ചെയ്തു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, അവരുടെ സഹോദരങ്ങള്‍, സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍, രാജ്യത്തെ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്ന ജനങ്ങള്‍ എന്നിവര്‍ക്ക് ദേശീയ പതാക ദിനത്തില്‍ യൂണിയന്‍ കോപ് സിഇഒ ആശംസകള്‍ നേര്‍ന്നു. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നേട്ടങ്ങളും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

പ്രിയപ്പെട്ട രാജ്യത്തോടും ഭരണാധികാരികളോടുമുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ യൂണിയന്‍ കോപിന്റെ ഭാഗമായിട്ടുള്ള എല്ലാവരും കാത്തിരിക്കുന്ന വാര്‍ഷിക പരിപാടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഒരുമിച്ച് ദേശീയ പതാക ഉയര്‍ത്തി ഈ ദിനം ആഘോഷിക്കുന്നതിലടെ ഒരുമയും രാജ്യത്തോടുള്ള വിശ്വാസ്യതയും കൂറുമാണ് പ്രതിഫലിക്കുന്നതെന്നും ഇത് മികച്ച ഭരണനേതൃത്വത്തിന് കീഴില്‍ യുഎഇ ജനത കൈവരിച്ച നേട്ടങ്ങളുടെ ആഘോഷം കൂടിയാണെന്നും യൂണിയന്‍ കോപ് സിഇഒ ചൂണ്ടിക്കാട്ടി.

Dubai news union coop
Advertisment