ഫാത്തിമ തഹ്ലിയയെ ഷാർജ അഴീക്കോട് മണ്ഡലം കെഎംസിസി സ്നേഹോപഹാരം നൽകി ആദരിച്ചു

New Update

publive-image

ഷാർജ:ഹൃസ്വ സന്ദർശനാർത്ഥം യുഎഇയിലെത്തിയ എംഎസ്എഫിന്റെ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്ക് അജ്മാൻ സറായ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് ഷാർജ അഴീക്കോട് മണ്ഡലം കെ.എം.സി.സി സ്നേഹോപഹാരം നൽകി ആദരിച്ചു.

Advertisment

അഴീക്കോട് മണ്ഡലം കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് ഇക്‌ബാൽ പാപ്പിനിശ്ശേരിയും സെക്രട്ടറി മുഹ്സിൻ മാങ്കടവും ചേർന്ന് ഫാത്തിമ തഹ്ലിയക്ക് സ്നേഹോപഹാരം കൈമാറി.
ചടങ്ങിൽ കണ്ണൂർ ജില്ലാ കെഎംസിസി സെക്രട്ടറി നഹീദ് ആറാം പീടിക, യാബ് ലീഗൽ ഗ്രൂപ്പ് സിഇഒ സലാം പാപ്പിനിശ്ശേരി, ആദിൽ അബ്ദുൽ സലാം, അഡ്വ.ഫെജുന ഹുറൈസ്, ബിലാൽ മുഹ്‌സിൻ കരിയാടൻ, സഹദ് എം.കെ.പി തുടങ്ങിയവർ പങ്കെടുത്തു.

sharjah news
Advertisment