'ജെറ്റ്മാന്‍ ദുബായ് ടീം' നടത്തിയ ആകാശപ്രകടനങ്ങളുടെ വീഡിയോ പങ്കുവച്ച് ദുബായ് കിരീടവകാശി; വിന്‍സെന്റ് റെഫെറ്റിന്റെ ഓര്‍മ്മയ്ക്കായി പങ്കുവച്ച ദൃശ്യങ്ങള്‍ വൈറല്‍

New Update

publive-image

ദുബായ്: 'ജെറ്റ്മാന്‍ ദുബായ് ടീം' നടത്തിയ ആകാശപ്രകടനത്തിന്റെ വീഡിയോ പങ്കുവച്ച് ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Advertisment

'ഭാവിയിലേക്കുള്ള പാത ഇതിനകം സജ്ജീകരിച്ചിരിക്കുന്നു' എന്ന് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് കിരീടവകാശി കുറിച്ചു. വിന്‍സെന്റ് റെഫെറ്റിന്റെ ഓര്‍മ്മയ്ക്കായാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.

View this post on Instagram

A post shared by Fazza (@faz3)

'ജെറ്റ്മാന്‍' എന്നറിയപ്പെടുന്ന വിന്‍സെന്റ് റെഫെറ്റ് സാഹസിക പറക്കല്‍ പരിശീലനത്തിനിടെ ദാരുണമായി മരണപ്പെടുകയായിരുന്നു. ദുബായ് എക്‌സ്‌പോ 2020ന്റെ ഭാഗമായുള്ള മിഷന്‍ ഹ്യൂമന്‍ ഫ്ലൈറ്റിനുവേണ്ടി ദുബായിലെ മരുഭൂമിയില്‍ നടത്തിയ പരിശീലനത്തിനിടെയാണ് ഫ്രഞ്ചുകാരനായ റെഫെറ്റ് അപകടത്തില്‍ പെട്ടത്.

ബുര്‍ജ് ഖലീഫക്ക് മുകളില്‍ നിന്നും ബേസ് ജംപ് നടത്തി ലോക റെക്കോഡിട്ടയാളാണ് റെഫെറ്റ്. 2020 നവംബര്‍ 17-ന് 36-ാം വയസിലായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. ഷെയ്ഖ് ഹംദാനുമായി ഇദ്ദേഹം ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. 'നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യും' എന്നാണ് ഷെയ്ഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Advertisment