/sathyam/media/post_attachments/2CatY1UQDqkpxzuQ6nis.jpg)
ദുബൈ: കൊല്ലം ജില്ല ദുബൈ കെഎംസിസി സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണാർത്ഥം നൽകുന്ന ആംബുലൻസിന്റെ പ്രഖ്യാപനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ദുബൈയിൽ നിർവഹിച്ചു.
ദുബൈ കെ.എം.സി.സി കൊല്ലം ജില്ലാ പ്രസിഡൻ്റ് ഷെഹീർ പത്തനാപുരം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ അൻവർ നഹ മുഖ്യാതിഥി ആയിരുന്നു. ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികളായ അഡ്വ. സാജിദ് അബുബക്കർ, കെ.പി.എ സലാം, നിസാമുദ്ദീൻ കൊല്ലം, ജില്ലാ ഭാരവാഹി അൻസാരി കടയ്ക്കൽ എന്നിവർ പങ്കെടുത്തു.
/sathyam/media/post_attachments/Gtc58imFxJa1GJRRIavF.jpeg)
കേരളത്തിലും യുഎഇയി ലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കൊല്ലം ജില്ലാ കമ്മിറ്റി കോവിഡ് കാലയളവിൽ പ്രവാസികൾക്കുവേണ്ടി മൂന്ന് യാത്ര വിമാനങ്ങൾ തിരുവനന്തപുരം എയർപോർട്ടിലേക്ക് ചാർട്ട് ചെയ്യുകയും ഭക്ഷണ കിറ്റുകൾ, മെഡിക്കൽ സഹായങ്ങൾ, സൗജന്യ വിമാന ടിക്കറ്റുകൾ, കൊല്ലം ജില്ലയിൽ വൈറ്റ് ഗാർഡിനു കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണവും യു എ ഇ കെ.എം.സി.സി യുടെയും ദുബൈ കെ.എം.സി.സി യുടെയും സഹകരണത്തോടെ നിർവഹിക്കാൻ കഴിഞ്ഞു.
നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഉടനെ തന്നെ 27 മഹല്ലുകൾ ഉൾപ്പെട്ട പത്തനാപുരം താലൂക്ക് മുസ്ലീം ജമാ അത്ത് ഫെഡറേഷറനു കൈമാറും .സമർപ്പണ ചടങ്ങിൽ ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് കൊല്ലം ജില്ലാ പ്രസിഡൻ്റ് അൻസാറുദീൻ ,ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സുൽഫിക്കർ സലാം, കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയയ്ക്കൽ അബ്ദുൽ അസീസ് മൗലവി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ കൊല്ലം ജില്ലാ സെക്രട്ടറി ഹബീബ് മുഹമ്മദ് സ്വാഗതവും ട്രഷറർ സിയാദ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us