New Update
/sathyam/media/post_attachments/SrgMZj0C88tv3KbqL7EZ.jpg)
ദുബായ്: യു.എ.ഇയിലെ വ്യവസായ പ്രമുഖനും ശതകോടീശ്വരനുമായ മാജിദ് അല്‍ഫുത്തൈം അന്തരിച്ചു. ദുബായ് മാള്‍ ഓഫ് എമിറേറ്റ്‌സ്, ഗള്‍ഫിലെ കാരിഫോര്‍ റീട്ടെയില്‍ ശൃംഖല എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. മാജിദ്, അല്‍ഫുത്തൈം ഗ്രൂപ്പ് മേധാവിയാണ്.
Advertisment
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും ട്വിറ്ററിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. ഏറ്റവും പ്രധാനപ്പെട്ട വ്യവസായികളില്‍ ഒരാളും പൗരപ്രമുഖനുമായിരുന്നു മാജിദ് അല്‍ ഫുത്തൈമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us