ജീവപര്യന്തം ശിക്ഷയില്‍ ഇളവ്; ദുബായില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന് 10 വര്‍ഷം തടവുശിക്ഷ

New Update

publive-image

ദുബായ്: ദുബായില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരന് 10 വര്‍ഷം തടവ്. നേരത്തെ 40-കാരനായ ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷയാണ് 10 വര്‍ഷം തടവാക്കി അപ്പീല്‍ കോടതി ഇളവ് നല്‍കിയത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടു കടത്തും.

Advertisment

2019 സെപ്റ്റംബറില്‍ പാര്‍ക്കിംഗ് സ്ഥലത്തുവച്ചാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. പരപുരുക്ഷ ബന്ധം ആരോപിച്ചായിരുന്നു കൊലപാതകം. കൊലപാതക വിവരം ഇയാള്‍ തന്നെയാണ് പൊലീസിനെ അറിയിച്ചത്.

Advertisment