New Update
/sathyam/media/post_attachments/z4MGzhSyVZNrEJaO3ycU.jpg)
അബുദാബി:അബുദാബി സാംസ്‌കാരിക വേദി, അഹല്യ ഹോസ്പിറ്റൽ
ഗ്രൂപ്പുമായി സഹകരിച്ചു ഇന്ത്യൻ റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി
ഇന്ത്യൻ സൈന്യത്തിൽ സേവനം അനുഷ്ടിച്ച ധീര ജവാൻമാരെ ആദരിക്കുന്നു.
Advertisment
ഇന്ത്യൻ സൈന്യത്തിൽ തങ്ങളുടെ സേവനം രാജ്യത്തിന് വേണ്ടി സമർപ്പിക്കുകയും ശേഷിച്ച കാലം പ്രവാസ ജീവിതം നയിക്കുകയും ചെയ്യുന്ന
മുൻകാല സൈനികരെ 2022 ജനുവരി 30 നു മുസ്സഫ അഹല്യ ഹോസ്പിറ്റലിൽ
വെച്ച് നടക്കുന്ന ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിക്കും.
ആദരിക്കപ്പെടുവാൻ താല്പര്യം ഉള്ള യു.എ.ഇയിൽ ഉള്ള മുൻകാല സൈനികർ
അവരുടെ പേര് വിവരം ജനുവരി 29 നു മുമ്പായി 055 7059769, 055 4660798 എന്നീ
നമ്പരുകളിൽ നല്കണമെന്ന് സംഘാടകർ അറിയിക്കുന്നു.
തുടർച്ചയായി ഇതു ഏഴാമത്തെ വർഷമാണ് സാംസ്‌കാരിക വേദി റിപ്പബ്ലിക്ക് ദിനത്തിൽ മുൻകാല സൈനികരെ ആദരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us