/sathyam/media/post_attachments/WPKPU6LnTKOXtvR8m7OB.jpg)
കൽബ: സാമൂഹ്യ സംഘടനകളിൽ വെച്ച് നടക്കുന്ന സ്പോട് കോൺസുലർ സേവനങ്ങൾ ഇനി മുതൽ ഞാറാഴ്ചകളിലായിരിക്കുമെന്നു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ പ്രസിഡന്റ് കെ സി അബൂബക്കർ അറിയിച്ചു. കൽബയിൽ എല്ലാ മാസവും മൂന്നാമത്തെ ആഴ്ചകളിൽ 3 30 മുതൽ സേവനം ഉണ്ടായിരിക്കും.
ഈ മാസം 16 ന് ഞായറാഴ്ച ഈ മാസത്തെ കോൺസുലർ സേവനം 3 .30 നു തുടങ്ങും. പവർ ഓഫ് അറ്റോർണി, അറ്റസ്‌റ്റേഷൻ, അഫിഡവിറ്റുകൾ മറ്റു കോൺസുലേറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ ലഭ്യമാവും. കൽബ, ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ, മസാഫി, ദൈദ്, തുടങ്ങിയ സമീപ പ്രദേശങ്ങളിൽ ഉള്ളവർക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
പാസ്പോര്‍ട്ട് സേവനങ്ങൾ ഞായറാഴ്ച ഒഴികെ രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെയും വൈകുന്നേരം 4 മണി മുതൽ രാത്രി 8 മാണി വരെയും ക്ലബ്ബിൽ പ്രവർത്തിക്കുന്ന ബിഎല്‍എസ് കേന്ദ്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.
കൂട്ടതൽ വിവരങ്ങൾക്ക്, 0551062395 or 09.2777357 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us