New Update
ദുബായ്: ബാല്‍ക്കെണിയില്‍ നിന്ന് എറിഞ്ഞ കുപ്പി തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒമാന്‍ സ്വദേശിയായ സുലൈമാൻ ബിൻ ഇബ്രാഹിം അൽ ബ്ലൂഷിയാണ് മരിച്ചത്. കുപ്പി എറിഞ്ഞ പ്രവാസിയെ അറസ്റ്റു ചെയ്തു.
Advertisment
10 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ശേഷമാണ് ഒമാന്‍ സ്വദേശിയായ യുവാവ് മരണത്തിന് കീഴടങ്ങിയത്. ജെബിആറിലെ ഒരു റെസ്റ്റോറന്റിൽ സുഹൃത്തിനൊപ്പം അത്താഴം കഴിക്കുന്നതിനിടെ സമീപത്തുള്ള ഒരു ബഹുനില കെട്ടിടത്തിലെ അപ്പാർട്ട്മെന്റിൽ നിന്ന് അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒഴിഞ്ഞ ഗ്ലാസ് കുപ്പി തലയില്‍ പതിക്കുകയായിരുന്നു.
ഉടൻ തന്നെ ദുബായിലെ മെഡിക്ലിനിക് പാർക്ക്വ്യൂ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യുവാവ് പത്താം ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.