എയിംസ് കാസർകോട് സ്ഥാപിക്കണം: പയസ്വിനി അബുദാബി

New Update

publive-image

അബുദാബി: ആരോഗ്യ രംഗത്ത് നിരന്തരം അവഗണിക്കപ്പടുകയും, “എൻഡോസൾഫാൻ” എന്ന വിഷ മഴയുടെ ദുരിതം പേറി കഷ്ടപ്പെടുകയും ചെയ്യുന്ന കാസറഗോഡിലെ ജനങ്ങൾക്കു വേണ്ടി, കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച “എയിംസ് ” തുടങ്ങുന്നതിനുള്ള പ്രപ്പോസലിൽ കാസറഗോഡിന്റെ പേര്‌ ഉൾപ്പെടുത്തണമെന്നും, ഇഴഞ്ഞ് നീങ്ങുന്ന “കാസറഗോഡ് മെഡിക്കൽ കോളേജിന്റെ" നിർമ്മാണപ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കി, പൂർണതോതിൽ പ്രവർത്തന സജ്ജമാക്കി കാസറഗോഡ് ജില്ലയിലെ ജനങ്ങളുടെ ദുരിതത്തിന് ഒരു പരിഹാരം കാണണമെന്നും, അബുദാബിയിലെ കാസറഗോഡ് ജില്ലക്കാരുടെ കുടുംബ കൂട്ടായ്മയായ “പയസ്വിനി അബുദാബി” യുടെ 2022 ലെ വാർഷിക ജനറൽബോഡി യോഗം ബന്ധപ്പെട്ട അധികൃതരോട് പ്രമേയം മൂലം ആവശ്യപ്പെട്ടു.

Advertisment

കൊറോണ കാരണം കഴിഞ്ഞ ഒരു വർഷക്കാലയളവിലെ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഓൺലൈൻ ആയി നടത്തേണ്ടി വന്നിരുന്നെങ്കിലും സാങ്കേതിക മേന്മയോടും വൈവിധ്യങ്ങളായതുമായ ഒട്ടേറെ പരിപാടികൾ സാമൂഹിക സാംസ്‌കാരിക സാഹിത്യ മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒട്ടേറെ വ്യക്തിത്വങ്ങളെ അണിനിരത്തികൊണ്ട് സംഘടിപ്പിക്കാനായി എന്നത് സംഘടയുടെ മികച്ച നേട്ടമായി യോഗം വിലയിരുത്തി.

ഓൺലൈൻ ആയി നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡണ്ട് ടി.വി. സുരേഷ് കുമാർ അദ്ധ്യക്ഷം വഹിച്ചു. മുൻ രക്ഷാധികാരി ക്യാപ്റ്റൻ ദാമോദരൻ നിട്ടൂർ യോഗം ഉൽഘാടനം ചെയ്തു. സെക്രട്ടറി വിശ്വംഭരൻ കാമലോൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാധാകൃഷ്ണൻ ചെർക്കള വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

അഞ്ജലി ബേത്തൂറിന്റെ പ്രാർത്ഥനയോട് തുടങ്ങിയ യോഗത്തിൽ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് എ.കെ. അനുശോചനം രേഖപ്പെടുത്തി. വാരിജാക്ഷൻ പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരിമാരായ ജയകുമാർപെരിയ, വേണുഗോപാലൻ നമ്പ്യാർ, ഭാരവാഹികളായ സുനിൽ പാടി, അനൂപ് കാഞ്ഞങ്ങാട്, മനോജ് വള്ളിയോടൻ, ദീപ ജയകുമാർ, മുൻ രക്ഷാധികാരി രാജേഷ്. എ.കെ. ശ്രീവൽസൻ , ത്യാഗരാജൻ തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ജയകുമാർ പെരിയ, വേണുഗോപാൽ നമ്പ്യാർ മുനൂർ (രക്ഷാധികാരിമാർ), ടി. വി. സുരേഷ് കുമാർ (പ്രസിഡണ്ട് ), ഉമേഷ് കാഞ്ഞങ്ങാട് (സെക്രെട്ടറി), അനൂപ് കാഞ്ഞങ്ങാട് (ട്രഷറർ), ശ്രീജിത്ത് എ. കെ, കവിത സുനിൽ (വൈസ് പ്രസിഡണ്ടുമാർ), സുനിൽബാബു, മനോജ് വള്ളിയോടൻ (ജോയിന്റ് സെക്രട്ടറിമാർ ), ശ്രീലേഷ് മാവില (ജോയിന്റ് ട്രഷറർ) എന്നിവരെയും വിവിധ കൺവീനർമാരായി വിഷ്ണു. കെ. (ആർട്സ് കൺവീനർ), ചൈതന്യ അഭിലാഷ് (ആർട്സ് ജോ. കൺവീനർ) രാധാകൃഷ്ണൻ ചെർക്കള (സ്പോർട്സ് കൺവീനർ) ദിലീപ് തുളിച്ചേരി (സ്പോർട്സ് ജോ കൺവീനർ) , സുനിൽ പാടി (ഫൈനാൻസ് ),ദീപ ജയകുമാർ (ബാലവേദി കോർഡിനേറ്റർ), വാരിജാക്ഷൻ (ബാലവേദി ജോ കോർഡിനേറ്റർ) വിശ്വംഭരൻ കാമലോൻ (റജിസ്ടേഷൻ), രഞ്ജിത് നമ്പ്യാർ, ഹരി ചട്ടംഞ്ചാൽ, ഹരീഷ് കുമാർ ആയംമ്പാറ, റജി വേണുഗോപാൽ, മധുസുദനൻ ചാത്തംകൈ,വിനീത് കോടോത്ത് , ശ്രീരാജ്. സി.കെ. (കമ്മിറ്റിയംഗംങ്ങൾ) എന്നിവരേയും തെരഞ്ഞെടുത്തു.

Advertisment