മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മലയാളത്തില്‍ ട്വീറ്റ് ചെയ്ത് ദുബായ് ഭരണാധികാരി; അറബിയില്‍ നന്ദി അറിയിച്ച് പിണറായി

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബായ്: യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദുബായി എക്സ്പോ വേദിയിലെ യുഎഇ പവലിയനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

Advertisment

''കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്'', എന്ന്‌ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും മലയാളത്തില്‍ ട്വീറ്റ് ചെയ്തു. ഇതിന് അറബിയില്‍ മുഖ്യമന്ത്രിയും മറുപടി നല്‍കി.

''അങ്ങേയ്ക്കും എല്ലാവർക്കും നല്ല ആരോഗ്യം നേരുന്നു, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെയും ദുബായിയുടെയും വികസനത്തിന് കേരളത്തിൽ നിന്നുള്ള ആളുകൾ നൽകിയ സംഭാവനകൾക്കുള്ള അഭിനന്ദനത്തിന് നന്ദി. നിങ്ങളുടെ ആതിഥ്യ മര്യാദയിലും ഊഷ്മളതയിലും വിനയാന്വിതരായി അസോസിയേഷനെ കൂടുതൽ ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു'', എന്നായിരുന്നു പിണറായിയുടെ മറുപടി.

Advertisment