റൺവേ നീളം കുറക്കാതെ ഇമാസ് സംവിധാനം ആവശ്യപ്പെട്ടു കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം - എംഡിസി യുഎഇ റീജിയൻ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

യുഎഇ: കോഴിക്കോട് വിമാനത്താവളത്തിലെ റിസ ദൈർഘ്യം വർധിപ്പിക്കുന്നതിന് റൺവേയുടെ നീളം വീണ്ടും 150 മീറ്റർ കുറക്കാനുള്ള നടപടികൾ പിൻവലിക്കുന്നതിനും, പകരം കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ഇമാസ് സംവിധാനം ഏർപ്പെടുത്തുന്നതിന് കേന്ദ്രസർക്കാരിലും, വ്യോമയാന മന്ത്രാലയത്തിലും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും, സംസ്ഥാന സർക്കാരും സമ്മർദം ചെലുത്തണമെന്ന് അഭ്യർത്ഥിച്ചു മലബാർ ഡെവലപ്മെന്റ് കൗൺസിൽ യുഎഇ റീജിയൻ ഭാരവാഹികളായ എ.കെ. ഫൈസൽ, സി.എ. ജെയിംസ് മാത്യു, സി.എ. ബ്യൂട്ടി പ്രസാദ് എന്നിവർ ഇപ്പോൾ ദുബായിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു.

Advertisment

ഇതേ ആവശ്യം അഭ്യർഥിച്ച് മലബാർ ഡെവലപ്മെന്റ് കൗൺസിൽ യുഎഇ റീജിയൻ ഭാരവാഹികൾ ഇപ്പോൾ യുഎയിൽ ഉള്ള മുഖ്യമന്ത്രിക്ക്‌ നൽകിയ നിവേദനം പകർപ്പ് സഹിതം പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി വി.പി. ജോയ്. ഐഎഎസ്, നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ. കെ. ഇളങ്കോവൻ ഐഎഎസ്, ജോയിൻ സെക്രട്ടറി സിന്ധു എസ് എന്നിവർക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവ. സി. ഇ. ചാക്കുണ്ണിയും സമർപ്പിച്ചിട്ടുണ്ട്.

Advertisment