ലതാ മങ്കേഷ്ക്റിന് ഒഎൻസിപി യുഎഇ കമ്മിറ്റിയുടെ ആദരാഞ്ജലികൾ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

യുഎഇ:ഇന്ത്യയുടെ വാനമ്പാടി, മെലഡിയുടെ റാണി എന്നിങ്ങനെ നിരവധി വിശേഷണങ്ങളിൽ അറിയപ്പെടുന്ന ലതാ മങ്കേഷ്ക്ർ ഏഴ് പതിറ്റാണ്ട് കാലത്തിലധികം സിനിമാ പിന്നണി ഗാനരംഗത്ത് അതുല്യപ്രതിഭയായി നിലനിൽക്കുകയും പത്മഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ, ഭാരത് രത്ന തുടങ്ങിയ നിരവധി നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

Advertisment

പിന്നണി ഗാനരംഗത്ത് പകരം വയ്ക്കാനില്ലാത്ത പ്രതിഭാ നിരയിലേക്കുയർന്ന് തൊണ്ണൂറ്റി രണ്ടാം വയസ്സിൽ രാജ്യത്തിൻ്റെ എല്ലാ വിധ ബഹുമതികളും ഏറ്റുവാങ്ങി ജീവിതത്തിൽ നിന്ന് എന്നന്നേക്കുമായി പടിയിറങ്ങിയ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ക്റിന് ഓവർസീസ് എൻസിപി യുഎഇ കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ഭാരവാഹികൾ പ്രസിഡണ്ട് രവി കൊമ്മേരി, ജനറൽ സിക്രട്ടറി സിദ്ധിഖ് ചെറുവീട്ടിൽ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Advertisment