/sathyam/media/post_attachments/N5Mu73aoeC8nmd4JpzHK.jpg)
നാട്ടിലേക്കു യാത്ര തിരിക്കുന്ന അജ്മലിനു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ഉപഹാരം പ്രസിഡന്റ കെ സി അബൂബക്കർ അജ്മലിനു നൽകുന്നു
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സ്പോർട്സ് സെക്രട്ടറിയും നീണ്ട കാലം ഷാർജ എലെക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ജീവനക്കാരനുമായ അരീക്കോട് സ്വദേശി അഹ്മദ് അജ്മലിനു ക്ലബ് കമ്മിറ്റി യാത്രയയപ്പു നൽകി.
വാസലറെ ചെറിയ പ്രായത്തിൽ തന്നേയ് വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്ത അജ്മൽ മൂന്നര പതിറ്റാണ്ടയി പ്രവാസ ജീവിതം നയിക്കുന്നു. സാമൂഹ്യ സേവന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് അജ്മൽ എന്നും ക്ലബ്ബ് പ്രവർത്തനത്തിനു വലിയ ഊർജ്ജമായിരുന്നു അജ്മൽ എന്നും പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതം ആശംസിച്ചു.
/sathyam/media/post_attachments/9eZg87hZXkPdhhVkJtfK.jpg)
വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, ജോയിന്റ് സെക്രട്ടറി മോഹൻദാസ് ടി പി. ട്രഷറർ സി എക്സ് ആന്റണി, സൈനുദ്ധീൻ നാട്ടിക, സുബൈർ എടത്തനാട്ടുകര, അബ്ദുൾ കലാം , ഗോപി ബാബു, സമ്പത് കുമാർ, ജോൺസൺ, ആന്റോ കൊച്ചാപ്പു, സി കെ അബൂബക്കർ, അഷ്‌റഫ് കുനിയിൽ, എഞ്ചിനീയർ ഷജീർ, തുടങ്ങിയവർ പ്രസംഗിച്ചു.
കൽബ ക്ലബ്ബിന്റെ ഉപഹാരം ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് അദ്ദേഹത്തിന് സമ്മാനിച്ചു . കമ്മിറ്റി അംഗങ്ങളും കുടുംബാന്ഗങ്ങളുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us