/sathyam/media/post_attachments/I0GO0hGHnbojkQUxLF6X.jpg)
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തവും ഉപകരണങ്ങളുടെ ചുമതലയും യൂണിയന്‍ കോപിന്റെ അഡ്‍മിന്‍ അഫയേഴ്‍സ് വിഭാഗത്തില്‍ നിന്ന് മറ്റ് വിഭാഗങ്ങള്‍ക്ക് കൈമാറുന്ന ചടങ്ങില്‍ വെച്ചാണ് ഉമ്മുല്‍ ഖുവൈനിലെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് സംബന്ധിച്ച അറിയിപ്പുണ്ടായത്.
ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ് ഉമ്മുല്‍ ഖുവൈനില്‍ തങ്ങളുടെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറക്കുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
റെസിഡന്‍ഷ്യല്‍ കൊമേഴ്‍സ്യല്‍ സെന്ററിനുള്ളില്‍ ഉടന്‍ ആരംഭിക്കാന്‍ പോകുന്ന ഉമ്മുല്‍ ഖുവൈന്‍ കോപ് ഹൈപ്പര്‍ മാര്‍ക്കറ്റ്, ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റില്‍ യൂണിയന്‍ കോപിന് കീഴിലുള്ള ഉമ്മുല്‍ ഖുവൈന്‍ കോപിന്റെ ആദ്യ ശാഖയായി മാറും.
ഉമ്മുല്‍ ഖുവൈനിലെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ എത്തിക്കുന്ന തരത്തിലും അവിടുത്തെ സ്ഥിര താമസക്കാരും സന്ദര്‍ശകരുമായ എല്ലാ വിഭാഹം ജനങ്ങള്‍ക്കും വ്യത്യസ്‍തമായൊരു ഷോപ്പിങ് അനുഭവമൊരുക്കുന്ന തരത്തിലുമായിരിക്കും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തവും ഉപകരണങ്ങളുടെ ചുമതലയും യൂണിയന്‍ കോപിന്റെ അഡ്‍മിന്‍ അഫയേഴ്‍സ് വിഭാഗത്തില്‍ നിന്ന് മറ്റ് വിഭാഗങ്ങള്‍ക്ക് കൈമാറുന്ന ചടങ്ങില്‍ വെച്ചാണ് ഉമ്മുല്‍ ഖുവൈനിലെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് സംബന്ധിച്ച അറിയിപ്പുണ്ടായത്. ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റിലെ അല്‍ സലാമ ഏരിയയില്‍ സ്ഥിതിചെയ്യുന്ന പ്രൊജക്ട് ഈ വരുന്ന മാര്‍ച്ച് മാസം പ്രവര്‍ത്തനം ആരംഭിക്കും.
ഉമ്മുല്‍ ഖുവൈന്‍ കോഓപ്പറേറ്റീവിന് കീഴിലുള്ള റെസിഡന്‍ഷ്യല്‍ കൊമേഴ്‍സ്യല്‍ പ്രൊജക്ടിലാണ് യൂണിയന്‍ കോപിന്റെ നേതൃത്വത്തിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നതെന്ന് അഡ്‍മിന്‍ അഫയേഴ്‍സ് ഡയറക്ടര്‍ മുഹമ്മദ് ബെറെഗാദ് അല്‍ ഫലാസി പറഞ്ഞു. ഇവിടേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും അതത് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് അഡ്‍മിന്‍ അഫയേഴ്‍സ് വിഭാഗം കൈമാറി.
/sathyam/media/post_attachments/PVCQ20EQzIEXtiZUclj7.jpg)
കൂളറുകളും ഫ്രീസറുകളും അടക്കമുള്ള ശീതീകരണ ഉപകരണങ്ങള്‍, സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഷെല്‍ഫുകള്‍, എക്സിറ്റ്, എന്‍ട്രന്‍സ്, കണ്‍സ്യൂമര്‍ ഹാപ്പിനെസ് സെന്റര്‍, ഫ്രൂട്സ് ആന്റ് വെജിറ്റബിള്‍ സെക്ഷന്‍, ത്രാസുകള്‍, ഓഫീസ് ഫര്‍ണിച്ചറുകള്‍, മത്സ്യം - മാംസം - ബേക്കറി സെക്ഷനുകളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍, പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍, ഡിസ്‍പ്ലേ സ്‍ക്രീനുകള്‍ എന്നിങ്ങനെ പ്രവര്‍ത്തനം തുടങ്ങാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് ആവശ്യമായ എല്ലാ സാധനങ്ങളും അതത് വിഭാഗങ്ങള്‍ക്ക് കൈമാറി.
ഉമ്മുല്‍ ഖുവൈന്‍ കോഓപ്പറേറ്റീവുമായി ചേര്‍ന്നുള്ള യൂണിയന്‍കോപിന്റെ പ്രവര്‍ത്തനത്തിലൂടെ ഉമ്മുല്‍ ഖുവൈനിലെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വ്യത്യസ്‍തമായൊരു ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നത ഗുണനിലവാരമുള്ള ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
ഉമ്മുല്‍ ഖുവൈനിലെ അല്‍ സലാമ ഏരിയയിലുള്ള റെസിഡന്‍ഷ്യല്‍ കൊമേഴ്‍സ്യല്‍ പ്രൊജക്ടില്‍ രണ്ട് ബേസ്‍മെന്റ് ഫ്ലോറുകള്‍, കാര്‍ പാര്‍ക്കിങോടു കൂടിയ ഗ്രൌണ്ട് ഫ്ലോര്‍, രണ്ട് റെസിഡന്‍ഷ്യല്‍ ഫ്ലോറുകള്‍, ഒരു ജിംനേഷ്യം, റൂഫ്‍ടോപ് സ്വിമ്മിങ് പൂള്‍ എന്നിവയും ഗ്രൌണ്ട് ഫ്ലോറില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റും 30 ഷോപ്പുകളുമാണുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us