കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൾ ക്ലബ്ബിന്റെ രക്തദാനക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഷാർജ സർക്കാർ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് മായി സഹകരിച്ചു നടത്തിയ രക്തദാനക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ രക്തം ദാനം ചെയ്തു കൊണ്ട് പരിപാടി ഉദ്‌ഘാടനം ചെയ്തു.

Advertisment

publive-image

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൾ ക്ലബ്ബ് സംഘടിപ്പിച്ച രക്തദാനക്യാമ്പ് പ്രസിഡന്റ് കെ സി അബൂബക്കർ രക്തംദാന ചെയ്തു കൊണ്ട് പരിപാടി ഉത്ഘാടനം ചെയ്യുന്നു.

കോവിഡ്മഹാമാരിയുടെ സാഹചര്യത്തിൽ നിർത്തി വെച്ചിരുന്ന രക്തദാന ക്യാമ്പുകളും, മെഡിക്കൽ ക്യാമ്പുകളും പുനരാരംഭിക്കുകയാണെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ക്ലബ്ബിന്റെ പുതിയ ആസ്ഥാനത്തു മറ്റു പരിപാടികളും ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

publive-image

ഡാൻസ് ,മ്യൂസിക്, കരാട്ടെ, യോഗ ക്ലാസുകളും ആരംഭിക്കുകയാണ്. ഷട്ടിൽ കോച്ചിങ് ആരംഭിച്ചു കഴിഞ്ഞു. അദ്ദേഹം തുടർന്ന് പറഞ്ഞു ആരോഗ്യ വകുപ്പ് ജീവനക്കാർ, സംഘടനാ പ്രതിനിധികൾ വൈസ്പ്ര പ്രസിഡന്റ് വി ഡി മുരളീധരൻ, ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ്, ജോയിന്റ് സെക്രട്ടറി ടി പി മോഹൻദാസ്, സ്പോർട്സ് സെക്രട്ടറി സൈനുദ്ധീൻ നാട്ടിക, പ്രോഗ്രാം കോർഡിനേറ്റർ വി അഷ്‌റഫ്, അബ്ദുൽ കലാം, ഗോപി ബാബു, സമ്പത്ത്കുമാർ, തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു. സ്ത്രീകളും മുതിർന്ന വിദ്യാർത്ഥികളുമടക്കം ധാരാളം പേർ രക്തം ദാനം നൽകാൻ എത്തിയിരുന്നു.

Advertisment