/sathyam/media/post_attachments/oLC1VmlmXMcMOKp2YJhT.jpg)
ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജ്മെൻ്റ് കമ്മിറ്റി അംഗവും മഹല്ല് ഭാരവാഹിയുമായ എ.കെ. അബ്ദുൾ ജബ്ബാറിനെ ദുബായിൽ നടന്ന ചടങ്ങിൽ വെച്ച് യുഎഇ വെട്ടുക്കാട് ജമാഅത്ത് കമ്മിറ്റി ആദരിച്ചു. കമ്മിറ്റിയുടെ ഉപഹാരം ആർ.വി.എം. മുസ്തഫ സമ്മാനിച്ചു.
മഹല്ല് ഖാളിയും സമസ്ത വൈ.പ്രസിഡൻറുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പ്രാർത്ഥന നടത്തുകയും ചെയ്തു .
റമദാനിൽ ഇഫ്ത്താർ സംഗമം നടത്തുവാനും വിപുലമായ റിലീഫ് നടത്തുന്നതിനും ഗ്ലോബൽ കമ്മിറ്റി രൂപീകരിക്കുന്നതിനും തീരുമാനിച്ചു. ഗ്ലോബൽ കമ്മിറ്റി രൂപീകരിക്കുന്നതിന് ആർ.വി.എം. മുസ്തഫയെ ചുമതലപ്പെടുത്തി .
പ്രസിഡൻ്റ് ഇ.എം. ജമാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജന: സെക്രട്ടറി ആർ.എതാജുദീൻ സ്വാഗതം പറഞ്ഞു . ട്രഷറർ എ.എ.ഷംസുദ്ധീൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ ഉപദേശക സമിതി അംഗം മുഹമ്മദ് വെട്ടുകാട് അവതരിപ്പിച്ചു . എം.എ.ഖാസിം എ.കെ.ജബ്ബാർ, എ.എസ്.സലീം എന്നിവർ സംസാരിച്ചു.
ആർ.എ ഉസ്മാൻ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇ. എം. ജമാൽ (പ്രസിഡൻ്റ്) , ആർ.എ . താജുദ്ധീൻ (ജന: സെക്രട്ടറി), എം.എ.ഖാസിം (ട്രഷറർ), വൈ: പ്രസിഡൻ്റുമാരായി എ.എ. അലി, എ.എം ഉമ്മർ, ഷഫീവ് ആളൂർ എന്നിവരേയും ജോ: സെക്രട്ടറിമാരായി എ.എ.ഷംസുദ്ധീൻ, ഫൈസൽമൊയ്തുട്ടി, സലീം എ.എസ്., സിദ്ധീഖ് ആർ.എം., ഷാഹിദ് എ.ജെ, സാബിർ എന്നിവരേയും വിവിധ എമിറേറ്റ്സിലെ കോ-ഓർഡിനേറ്റർമാരായി അബ്ദുൽ റസാഖ് എം.കെ., ഉസ്മാൻ ആർ.എ., മുഹമ്മദ് സാലിം എ.എ (ദുബായ്), എ.എച്ച് അബൂബക്കർ (ഷാർജ), റാഷിദ്( അജ്മാൻ ), കുഞ്ഞിമുഹമ്മദ് (ഫുജൈറ), എ.എം.അബ്ബാസ് (അബൂദാബി), ഇ.പി നൂറുദ്ധീൻ (ബനിയാസ്), മൻസൂർ (ഉമ്മുൽ ഖുവൈൻ), റാസൽ ഖൈമ) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി ഉമ്മർ ദാരിമി, ആർ.വി.എം. മുസ്തഫ, എ.എം ഉമ്മർ ഹാജി, മുഹമ്മദ് വെട്ടുക്കാട് എന്നിവരേയും തിരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us