മണലൂർ മണ്ഡലം കെഎംസിസി ഹൈദരലി തങ്ങൾ അനുസ്മരണം നടത്തി

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

publive-image

ദുബൈ: എല്ലാ വിഭാഗം ജനങ്ങളും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത കാരുണ്യത്തിൻ്റെ മുഖമാണ് ഹൈദരലി തങ്ങളെന്ന് ദുബൈ കെഎംസിസി മണലൂർ മണ്ഡലം കമ്മിറ്റി ദുബായിൽ സംഘടിപ്പിച്ച തങ്ങൾ അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. കേരളത്തിൻ്റെ മതസൗഹാർദം കാത്തു സൂക്ഷിക്കുന്നതിന് കൊടപ്പനക്കൽ തറവാട്ടിലെ തങ്ങൾ മാർ നടത്തിയ നേതൃപരമായ പങ്ക് എല്ലാവരും അനുസ്മരിച്ചു .

Advertisment

വിവിധ ജാതി മത വിഭാഗങ്ങളിലേയും പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ രംഗത്തും മത സാമൂഹിക രംഗത്തും ശ്രദ്ധേയവും നേതൃപരവുമായ പങ്ക് വഹിച്ച തങ്ങളുടെ വിയോഗം സമൂഹത്തിന് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചത്.

മണ്ഡലം പ്രസിഡൻ്റ് ആർ.എ.താജുഡീൻ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി പി.എ.ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജന: സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം, ഓർഗ : സെക്രട്ടറി ഗഫൂർ പട്ടിക്കര , കേന്ദ്ര പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്, മണ്ഡലം ഭാരവാഹികളായ ജംഷീർ പാടൂർ, സലാം ചിറനെല്ലൂർ, ഹക്കീം, നിസാം , മുസമ്മിൽ എന്നിവർ സംസാരിച്ചു. ജന: സെക്രട്ടറി ഷക്കീർ കുന്നിക്കൽ സ്വാഗതവും സെക്രട്ടറി അക്ബർ വാടാനപ്പിള്ളി നന്ദിയും പറഞ്ഞു.

Advertisment