വെട്ടുകാട് ആളൂർ സ്പോർട്സ് അസോസിയേഷൻ യുഎഇ കമ്മിറ്റി സംഘടിപ്പിച്ച 'ഫുട്ബോൾ പൂരം' ഫുട്ബോൾ മത്സരത്തിൽ യെല്ലോ വാരിയേഴ്സ് ജേതാക്കൾ

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

publive-image

ദുബായ്: വെട്ടുകാട് ആളൂർ സ്പോർട്സ് അസോസിയേഷൻ യുഎഇ കമ്മിറ്റി (വാസ) 'ഫുട്ബോൾ പൂരം' എന്ന പേരിൽ ദുബായിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ യെല്ലോ വാരിയേഴ്സ് ജേതാക്കളായി. ബ്ലൂ സോക്കർ റണ്ണേഴ്സ് അപ്പും നേടി. മികച്ച ഗോൾ കീപ്പറായി മുഹ്സിൻ, മികച്ച കളിക്കാരനായി ഷറഫുദ്ധീൻ, ടോപ് സ്കോറർ ഹാഷിം, മികച്ച ബാക്ക് സലീം എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisment

പ്രസ്തുത മത്സരങ്ങൾ സ്ഥാപക പ്രസിഡൻ്റ് ഇ.എം ജമാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് മുഹമ്മദ് വെട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ആർ.വി.എം മുസ്തഫ, ബി.എം താജുദ്ധീൻ എന്നിവർ സംസാരിക്കുകയും ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു. ജന: സെക്രട്ടറി എ.എ. അലി സ്വാഗതം പറഞ്ഞു.

കോ-ഓർഡിനേറ്റർമാരായ ഷഫീഖ്, പി.എച്ച് അലിമോൻ എന്നിവർ നേതൃത്വം നൽകി. ആബിദ് ആളൂർ, ആർ.എതാജുദീൻ, എ.എ.ഷംസുദ്ധീൻ, പി.എം. ജബ്ബാർ, കുഞ്ഞി മുഹമ്മദ് ഫുജൈറ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisment