കൊല്ലം ജില്ലയിലെ തേവലക്കര പ്രദേശവാസികളുടെ യുഎഇയിലെ കൂട്ടായ്മയായ തുണയുടെ കായിക ദിനം മാര്‍ച്ച് 27ന്

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബായ്:കൊല്ലം ജില്ലയിലെ തേവലക്കര പ്രദേശവാസികളുടെ യുഎഇയിലെ കൂട്ടായ്മയായ തുണയുടെ കായിക ദിനം മാര്‍ച്ച് 27 ഞായറാഴ്ച പകൽ 11 മണി മുതൽ ദുബായ് മുഷ്രിഫ് പാർക്കിൽ വച്ച് നടത്തപ്പെടുന്നു.

Advertisment

കായിക വിനോദ മത്സരങ്ങൾക്കൊപ്പം ബാറ്റ്മിൻഡൻ, ഫുഡ്ബോൾ ടൂർണമെന്റുകൾ എന്നിവ സംഘടിപ്പിക്കുന്നു എന്നതാണ് പ്രതേകത. ഇതിന്റെ ഭാഗമായി പ്രസിഡന്റ് അലക്സാണ്ടർ മാത്യു വൈദ്യൻ മെമ്മോറിയൽ ബാറ്റ്മിൻസൺ ടൂർണമെന്റ് മാര്‍ച്ച് 20 ഞായറാഴ്ച വൈകിട്ട് 5 മുതൽ അമ്പാസിഡർ ആക്കാഡമി, അൽ ഖൈൽ ദുബായിൽ വച്ച് നടത്തപ്പെട്ടു.

പുരുഷ ഡബിൾസ്, വനിത സിംഗിൾസ് മത്സരങ്ങൾ നടത്തി. ഫുഡ്ബോൾ ടൂർണമെന്റ് 27 ന് മുഷ്രിഫ് പാർക്കിലെ ഫുഡ്ബോൾ ഗ്രൗണ്ടിൽ നടത്തപ്പെടും. ജനപ്രതിനിധികളും, കായികതാരങ്ങളും സമൂഹ മാധ്യമങ്ങളിലുടെ മികച്ച പിന്തുണയാണ് നൽകുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

Advertisment