ദുബായില്‍ ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ പാക് സ്വദേശിക്ക് വധശിക്ഷ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബായ്: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ പാക് സ്വദേശിക്ക് ദുബായ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. 2020 ജൂണ്‍ 17ന് അറേബ്യന്‍ റാഞ്ചസിലെ വില്ലയില്‍ ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. 26 വയസുള്ള പ്രതി നിര്‍മ്മാണ തൊഴിലാളിയാണ്.

Advertisment

മോഷണത്തിനായിരുന്നു പ്രതി വില്ലയിലെത്തിയത്. എന്നാല്‍ വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍, പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു. മക്കളുടെ മുന്നില്‍വച്ചാണ് ദമ്പതികളെ പ്രതി കൊലപ്പെടുത്തിയത്.

Advertisment