/sathyam/media/post_attachments/Ve48AAb65xXNygWeLsQA.jpg)
ദുബായ്: മലയാളി ബൈക്ക് റൈഡർ ഫുജൈറ ദിബ്ബയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ബൈക്ക് റൈഡിനിടെയാണ് അപകടം.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യു.എ.ഇയിലെ ബൈക്ക് റൈഡ് മത്സരങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന ജപിന്‍, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അറ്റസ്റ്റേഷന്‍ സര്‍വീസായ ഐ.വി.എസിലെ ജീവനക്കാരനായിരുന്നു. രാജ്യാന്തര ബൈക്ക് റെയിസിങ്ങില്‍ പങ്കെടുത്തിട്ടുള്ള താരമാണ് ജപിന്‍.
13 വർഷത്തോളമായി ഗൾഫിൽ ജോലി ചെയ്യുന്ന ജപിൻ ദുബായിൽ കുടുംബത്തോടപ്പമാണ് താമസിക്കുന്നത്. ജനുവരിയിലാണ് ജപിൻ നാട്ടിൽ നിന്നും മടങ്ങിയെത്തിയത്. ഷാർജയിലെ കൽബയിലെ ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
അച്ഛന്‍: പരേതനായ ജയപ്രകാശ് (വിവേകാനന്ദ ട്രാവല്‍സ്). അമ്മ: പ്രേമകുമാരി. ഭാര്യ: ഡോ. അഞ്ജു ജപിന്‍. മക്കള്‍: ജീവ ജപിന്‍, ജാന്‍ ജപിന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us