/sathyam/media/post_attachments/fREQyLcNfzKZw8ZeYuW7.jpg)
ദുബൈ: പ്രശസ്ത മത ഭൗതിക വിദ്യാ സമന്വയ കലാലയമായ മടവൂർ സിഎം സെന്റർ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ മടവൂർ ശരീഫ് (ഒസാംസ്) ന് യുഎഇ നാഷനൽ തലത്തിൽ പുതിയ കമ്മറ്റിക്ക് രൂപം നൽകി. കഴിഞ്ഞ ദിവസം ദുബൈ സഅദിയ്യ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക സംഗമത്തിൽ 2022-23 വര്ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഫാസിൽ ഖുതുബി കോളിക്കൽ പ്രസിഡന്റ്, ഫഹദ് സഖാഫി ചെട്ടിപ്പടി ജനറൽ സെക്രട്ടറി, ജലീൽ മടവൂർ ഫിനാൻസ് സെക്രട്ടറി,വൈസ് പ്രസിഡന്റുമാർ : ബിൻയാമീൻ വെൽഫെയർ & ചാരിറ്റി, ബഷീർ സഖാഫി എം എം പറമ്പ് അഡ്മിൻ & പി ആർ, നിയാദ് ഖുതുബി മീഡിയ & പബ്ലിക്കേഷൻ, അബ്ദുറഹ്മാൻ സഅദി ഹയർ എജുക്കേഷൻ ജോയിൻ സെക്രട്ടറിമാർ : ഷാഫി നിലമ്പൂർ വെൽഫെയർ & ചാരിറ്റി , റാഫി നൊച്ചാട് അഡ്മിൻ & പി ആർ,സാജിദ് കാന്തപുരം മീഡിയ & പബ്ലിക്കേഷൻ , കലാം വയനാട് ഹയർ ഏജുക്കേഷൻ. കൂടാതെ മുപ്പത് അംഗ
എക്‌സികുട്ടീവ്കളെയും തിരഞ്ഞെടുത്തു.
സിഎം സെന്ററിന്റെ ബഹുമുഖ പദ്ധതികൾക്ക് എല്ലാവിധ പിന്തുണയും നൽകാനും പുതുതായി നോർത്ത് ഇന്ത്യയിലെ യുപിയിൽ ബറേലി ജില്ലയിലെ വിവിധ ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെയും വിദ്യാർത്ഥികളെയും ഉന്നമനം ലക്ഷ്യം വെച്ച് നടത്തി കൊണ്ടിരിക്കുന്ന ദഅവാ പ്രവർത്തനൾക്ക് സഹായം ചെയ്യാനും ഗ്രാമങ്ങൾ ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു.
ഫഹദ് സഖാഫി അധ്യക്ഷത വഹിച്ചു. സിഎം സെന്റർ ജനറൽ സിക്രട്ടറി ടി കെ അബ്ദുറഹ്മാൻ ബാഖവി സംഗമം ഉൽഘാടനം ചെയ്യുകയും കമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്തു. സിദ്ധീഖ് മുസ്ലിയാർ, ബഷീർ സഖാഫി, ഷമീർ സഖാഫി, സാജിദ് കാന്തപുരം, സ്വാലിഹ് കൈതപ്പൊയിൽ പുതിയ കമ്മിറ്റിയെ അനുമോദിച്ചു ഫാസിൽ ഖുതുബി സ്വാഗതവും അബ്ദുൽ കലാം നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us