ഇഫ്താർ ടെന്റ് സംഘാടക മികവിന് ഷാർജ കെഎംസിസിക്ക് എംജിസിഎഫ് ഷാർജയുടെ അഭിനന്ദനം

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ഇഫ്താർ ടെന്റ് സംഘാടക മികവിന് ഷാർജ കെഎംസിസിക്ക് എംജിസിഎഫ് ഷാർജയുടെ സ്നേഹ സമ്മാനം ഭാരവാഹികൾ കൈമാറുന്നു

Advertisment

ഷാർജ: ഈ വർഷത്തെ റംസാൻ ആരംഭിച്ചത് മുതൽ ദിവസേന രണ്ട് ടെന്റുകളിലായി 1500 ലധികം ആളുകൾക്ക് ഇഫ്താർ വിരുന്ന് ഒരുക്കുന്ന ഷാർജ കെ.എം.സി.സിക്ക് അഭിനന്ദനവുമായി ഷാർജയിലെ പ്രമുഖ സംസ്കാരിക സംഘടനയായ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) കെ.എം.സി.സി ഇഫ്താർ ടെന്റിലെത്തി പ്രത്യേക സ്നേഹ സമ്മാനം കൈമാറി.

സംഘാടക മികവ് കൊണ്ട് ശ്രദ്ധേയമായ ഇഫ്താർ ടെന്റിൽ നൂറിലധികം കെ.എം.സി.സിയുടെ വളണ്ടിയർമാരാണ് ദിനേന സേവന പ്രവർത്തനം നടത്തുന്നത്.

ഉമറുൽ ഫാറൂഖ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ (ബോയ്സ് ) പ്രിൻസിപ്പൽ മുഹമ്മദ് അമീൻ, ആർ.ജെ. വൈശാഖ്, മാധ്യമ പ്രവർത്ത തൻസി ഹാഷിർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ എം.ജി.സി.എഫ് പ്രസിഡണ്ട് പി. ഷാജി, ജന.സെക്രട്ടറി നൗഷാദ് മന്ദങ്കാവ്, ട്രഷർ സുകേശൻ പൊറ്റെക്കാട്ട്, വൈ.പ്രസി.കെ.എം.റഷീദ് എന്നിവർ ചേർന്ന് സ്നേഹ സമ്മാനം കൈമാറി.

ഷാർജ കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് കെ.അബ്ദുറഹിമാൻ മാസ്റ്റർ, ജന. സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം , ഭാരവാഹികളായ കബീർ ചാന്നാങ്കര, ബഷീർ ഇരിക്കൂർ , സക്കീർ കുമ്പള എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എം.ജി.സി.എഫ് ഭാരവാഹികളായ മുസ്ഥഫ കൊച്ചന്നൂർ, ഉല്ലാസ് ജയന്തൻ , കെ.രാജ്കുമാർ , സൈനുദ്ദീൻ കരിങ്ങപ്പാറ, കെ.രതീഷ് കുമാർ , കെ. അനിൽകുമാർ എന്നിവർ സംബന്ധിച്ചു. സഫീർ സ്വാഗതവും മൊയ്തു നന്ദിയും പറഞ്ഞു.

Advertisment