എസ്എൻഡിപി സേവനം യുഎഇ യൂത്ത്‌ മൂവ്മെന്റ് ഷാർജ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ നാളെ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ഷാർജ: എസ്എൻഡിപി സേവനം യുഎഇയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന യൂത്ത്‌ മൂവ്മെന്റ് ഷാർജയുടെ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം നാളെ മലിഹ റോഡിലുള്ള ഷാർജ ഓസ്‌ട്രേലിയൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

Advertisment

മെയ് ഒന്നിന് ആരംഭിച്ച ക്രിക്കറ്റ് ടൂർണമെന്റിനാണ് നാളെ തിരശീല വീഴുന്നത്. 12 ടീമുകൾ കൊമ്പുകോർത്ത മത്സരത്തിൽ നിന്ന് ഉജ്വല പോരാട്ടം കാഴ്ചവെച്ച 4 ടീമുകളാണ് ഫൈനലിൽ എത്തിയിരിക്കുന്നത്.

publive-image

തീപാറുന്ന പോരാട്ടത്തിനാണ് നാളെ കളിക്കളമൊരുങ്ങുന്നത്. ക്രിക്കറ്റ് ലീഗിന്റെ ഫൈനലിനോടനുബന്ധിച്ച് 150 - ൽ പരം വത്യസ്ത രുചി കൂട്ടുകളുമായി എസ്എൻഡിപി സേവനം യുഎഇയുടെ ലേഡീസ് വിങ് മെമ്പേഴ്‌സ് സംഘടിപ്പിക്കുന്ന പായസ മത്സരവും ഉണ്ടായിരിക്കും.

Advertisment