/sathyam/media/post_attachments/NqJpul9QXkxiGWP23IwV.jpg)
ശ്രീധരൻ പുക്കളം (പ്രസിഡന്‍റ്), കുട്ടികൃഷ്ണൻ പെരിയ (സെക്രട്ടറി), അനൂപ് കൃഷ്ണൻ പെരിയ (ട്രഷറര്‍)
അബുദാബി:പെരിയ സുഹൃദ വേദി യുഎഇയുടെ 2022 വർഷത്തെ പ്രസിഡണ്ടായി ശ്രീധരൻ പുക്കളത്തേയും സെക്രട്ടറിയായി കുട്ടികൃഷ്ണൻ പെരിയ, ട്രഷറർ ആയി അനൂപ് കൃഷ്ണൻ പെരിയ യേയും തെരത്തെടുത്തു. ബാലകൃഷ്ണൻ മാരാങ്കാവ് ആണ് രക്ഷാധികാരി.
മറ്റു ഭാരവാഹികൾ ആയി ഹരീഷ് മേപ്പാട് (വൈസ് പ്രസിഡണ്ട്), അനുരാജ് കാമലോൻ (ജോ.സെക്രട്ടറി), ജയപ്രകാശ് കായക്കുളം (ജോ.ട്രഷറർ), ജയദേവൻ ആയംപാറ (ആർട്സ് കൺവീനർ), പ്രവീൺ രാജ് കൂടാനം (സ്പോർട്സ് കൺവീനർ), ശ്രീജിത്ത് പെരിയ (വെൽഫയർ കൺവീനർ), ഹരിപ്രസാദ് പുല്ലായ് കൊടി (ഓഡിറ്റർ),സുബി സന്ദീപ് വനിതാ വിഭാഗം കൺവീനർ), ചിത്ര രാജ് (വനിതാ വിഭാഗം ജോ കൺവീനർ), എന്നിവരേയും തെരത്തെടുത്തു.
പ്രസിഡണ്ട് പ്രകാശ് നിടുവോട്ടിന്റെ അദ്ധ്യക്ഷതയിൽ ഷാർജ സ്‌പൈസി ലാൻഡ് ' റസ്റ്റോറന്റിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗം സൗഹൃദ വേദി രക്ഷാധികാരി തമ്പാൻ നായർ ചേവിരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനൂപ് കുമാർ വേങ്ങയിൽ 2021-വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഹരിപ്രസാദ് വരവ് - ചിലവ് കണക്കുകളും അവതരിപ്പിച്ചു.
ചടങ്ങിൽ വെച്ച് പെരിയ സൗഹൃദ വേദിയുടെ പ്രഥമ യുവ ജൈവകർഷകശ്രീ അവാർഡുൽപ്പെടെ നിരവധി കാർഷിക പുരസ്കാരങ്ങൾ നേടിയ പ്രമുഖ ജൈവകർഷകൻ കണ്ണാലയം നാരായണനെ ആദരിച്ചു. കുട്ടികൃഷ്ണൻ പെരിയ നന്ദി രേഖപെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us