ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലൂടെ കോടിപതിയായി പ്രവാസി മലയാളി; സുനില്‍ ശ്രീധരനെ ഭാഗ്യം തേടിയെത്തുന്നത് ഇത് രണ്ടാം തവണ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ പ്രവാസി മലയാളിയായ സുനില്‍ ശ്രീധരന് (55) 10 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 7.70 കോടി രൂപ) സമ്മാനം. സുനിലിന് ഇതിനു മുൻപ് 2019 സെപ്റ്റംബറിലും ഒരു 10 യുഎസ് ഡോളർ സമ്മാനം ലഭിച്ചിരുന്നു.

Advertisment

മില്ലേനിയം മില്യണയർ പ്രമോഷൻ രണ്ടുതവണ നേടുന്ന എട്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം. 2020 ഫെബ്രുവരിയിൽ നടന്ന നറുക്കെടുപ്പിൽ റേഞ്ച് റോവർ കാറും ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിട്ടുണ്ട്. 20 വർഷത്തിലേറെയായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനുകളിൽ സ്ഥിരമായി പങ്കെടുക്കുന്ന ഇദ്ദേഹം ദുബായിൽ സ്വന്തമായി ഓൺലൈൻ ട്രേഡിംഗ് ബിസിനസ്സ് നടത്തുന്നു.

നേരത്തെ അബുദാബിയില്‍ ഒരു കമ്പനിയില്‍ എസ്റ്റിമേഷന്‍ മാനേജരായിരുന്നു. 1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം 1 മില്യൺ ഡോളർ നേടിയ 188-ാമത്തെ ഇന്ത്യൻ പൗരനാണ് സുനില്‍ ശ്രീധരൻ. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പൗരന്മാരാണ്.

Advertisment