അന്തരിച്ച യുഎഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദിന് ഒഎൻസിപി യുഎഇ കമ്മിറ്റിയുടെ ആദരാഞ്ജലികൾ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബായ്: അന്തരിച്ച യുഎഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദിന് ഒഎൻസിപി യുഎഇ കമ്മിറ്റിയുടെ ആദരാഞ്ജലികൾ. 2004 മുതൽ യു.എ.ഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം യുഎഇയ്ക്ക് മാത്രമല്ല പ്രവാസികളായ ഇന്ത്യക്കാർക്കും തീരാനഷ്ടമാണ്.

Advertisment

രാഷ്ട്ര പിതാവും പ്രഥമ യുഎഇ പ്രസിഡൻറുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ മരണത്തെ തുടർന്ന്, ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം യുഎഇയുടെ വളർച്ചയിൽ എന്നും കൂടെ നിന്നിട്ടുള്ള ഇന്ത്യൻ പ്രവാസികളെ എപ്പോഴും ചേർത്തുനിർത്തിയ ഭരണാധികാരിയായിരുന്നു.

ലോകത്തിലെമ്പാടു നിന്നും എത്തിയ പ്രവാസി ജനതയെ സ്വീകരിച്ച മഹാനായ ഭരണാധികാരിയായ യുഎഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് കേരളവുമായി അടുത്തബന്ധം നിലനിർത്തിയുരുന്നു.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് സായുധ സേനയുടെ പരമോന്നത കമാൻഡറും സൂപ്രീം പെട്രോളിയം കൗൺസിലിന്റെ ചെയർമാനുമായിരുന്ന അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ ഓവർസീസ് എൻ സി പി അനുശോചനം രേഖപ്പെടുത്തുന്നു.

Advertisment