/sathyam/media/post_attachments/nqAAYmXoyaqucDfGl8Hm.jpg)
ദുബായ്: കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ച് യുവതിയും വളര്‍ത്തു നായയും ദുബായിലെ വില്ലയില്‍ മരിച്ച നിലയില്‍. യുവതിയുടെ കൂട്ടുകാരിയെ അവശനിലയില്‍ കണ്ടെത്തി. അൽ ബർഷയിലെ വലിയ വില്ലയോടു ചേർന്ന മുറിയിലാണു സംഭവം.
ഏഷ്യക്കാരൻ വാടകയ്ക്ക് എടുത്ത് ഒട്ടേറെ കുടുംബങ്ങൾക്കു ഭാഗിച്ചു നൽകിയ വില്ലയിലെ മുറിയിലായിരുന്നു യുവതിയും കൂട്ടുകാരിയും താമസിച്ചിരുന്നത്. ജനറേറ്റര്‍ പുറന്തള്ളിയ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണം. മരിച്ച യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
മരണം സംഭവിച്ചതിന് തലേ ദിവസം രാത്രി കഴിച്ച ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റതായാണ് സംശയമെന്നാണ് കൂടെയുണ്ടായിരുന്ന ഫിലിപ്പീന്‍സ് സ്വദേശി ആദ്യം പൊലീസിനോട് പറഞ്ഞത്. നായയ്ക്കും ഇതേ ഭക്ഷണം നൽകിയിരുന്നു. എന്നാൽ, മരണകാരണം കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണ് എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഒന്നിലധികം കുടുംബങ്ങള്‍ വില്ലയില്‍ താമസിക്കുന്നതിനാല്‍ അധികൃതര്‍ വീടിന്‍റെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഇതിന് ശേഷം വാടകക്കാര്‍ ജനറേറ്റര്‍ ഉപയോഗിക്കുകയായിരുന്നു. മൂടിവച്ച ജനറേറ്റർ പൊലീസ് ഓണാക്കിയതോടെ മിനിറ്റുകൾക്കകം ഇടനാഴികളിലും മുറികളിലും പുക നിറഞ്ഞു. ജനറേറ്ററില്‍ നിന്ന് ദൂരെ മാറിയാണ് മരണപ്പെട്ട യുവതിയുടെ സുഹൃത്ത് താമസിച്ചിരുന്നത്. അതിനാല്‍ അവര്‍ രക്ഷപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us