യുഎഇയിലെ തൃശ്ശൂർ ചേറ്റുവ നിവാസികളുടെ കൂട്ടായ്മയായ ചേറ്റുവ അസോസിയേഷന്റെ സ്നേഹ സംഗമം 'ചേറ്റുവോത്സവം' സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ചേറ്റുവോത്സവം 2022 ന്റെ ഉദ്ഘാടന കർമ്മം എഎകെ ഗ്രൂപ്പ് ഇന്റർനാഷണൽ എംഡി എ.എ.കെ മുസ്തഫ ദീപം കൊളുത്തി നിർവഹിക്കുന്നു

Advertisment

ദുബായ്: യുഎഇയിലെ തൃശ്ശൂർ ചേറ്റുവ നിവാസികളുടെ കൂട്ടായ്മയായ ചേറ്റുവ അസോസിയേഷന്റെ സ്നേഹ സംഗമം 'ചേറ്റുവോത്സവം 2022' കഴിഞ്ഞ ദിവസം ദുബായ് ബ്രൈറ്റ്‌ റൈഡേഴ്‌സ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

പ്രവാസികളായ ചേറ്റുവ നിവാസികളുടെ മനം നിറച്ച ആഘോഷ വേളയുടെ ഉദ്ഘാടന കർമ്മം യുഎഇയിലെ യാബ് ലീഗൽ സർവീസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാംപാപ്പിനിശ്ശേരി, എഎകെ ഗ്രൂപ്പ് ഇന്റർനാഷണൽ എംഡി എഎകെ മുസ്തഫ, ചേറ്റുവ പ്രവാസി അസോസിയേഷന്റെ സീനിയർ അംഗം മദനം ചേറ്റുവ എന്നിവർ ചേർന്ന് നിർവഹിച്ചു.

പരിപാടിയിൽ ചേറ്റുവ അസോസിയേഷൻ അംഗവും യുവ എഴുത്തുകാരിയുമായ സബീഖ ഫൈസൽ എഴുതിയ ''നാദിയ'' എന്ന നോവലിന്റെ യുഎഇതല വിതരണോദ്ഘാടനം ചേറ്റുവ അസോസിയേഷന്റെ രക്ഷധികാരി പി. ബി. ഹുസൈൻ മുഖ്യാതിഥിയായ സലാം പാപ്പിനിശ്ശേരി, കവിയും ചേറ്റുവ അസോസിയേഷൻ അംഗവുമായ അബ്ദുള്ള കുട്ടി എന്നിവർക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു.

publive-image

കഴിഞ്ഞ 16 വർഷക്കാലമായി നേരുള്ള നാടിന്റെ നന്മയുള്ള യുവത്വങ്ങൾ പ്രവാസമണ്ണിൽ ഒത്തുകൂടൽ ഒരുത്സവമായി ആഘോഷിച്ചു വരുന്നു. പരസ്പരം സഹകരണത്തോടെ പങ്കുവെച്ചും ഒത്തുചേർന്നും ചേറ്റുവ കൂട്ടാഴ്മ തുടർന്നും മുന്നോട്ട് പോകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സക്കീർ ഹുസൈൻ വിശദമാക്കി. ആഘോഷത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം, ചേറ്റുവായിലെ പ്രവാസി കലാകാരന്മാരുടെ കലാപരിപാടികൾ, സാഹിത്യചർച്ച, ഉറവ്‌ നാടൻ പാട്ട് എന്നിവ അരങ്ങേറി.

ചടങ്ങിൽ ചേറ്റുവ അസോസിയേഷൻ സെക്രട്ടറി റാഷി അബ്ദു, ട്രഷറർ അഷറഫ്, ആർട്സ് കോർഡിനേറ്റർമാരായ ഷെരീഫ് ആർ.എ, മിഥുൻ, മുബാറക്ക്, ലേഡീസ് വിങ്ങിന്റെ കൺവീനർമാരായ ഷാഹിന മക്കാര, സബ്‌ന ലിൻസ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisment