/sathyam/media/post_attachments/lJq1klMKYEH05y6371Ee.jpg)
ദുബായ്:തൃശ്ശൂര്‍ ജില്ലയിലെ ചാമക്കാല ഗവണ്‍മന്റ് മാപ്പിള ഹയര്‍ സെക്കണ്ടറി സ്ക്കുള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഒസാക്സ് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.
ദൂബായ് ഖുസൈസിലെ അല്‍ ഷബാബ് അല്‍ അഫ്ലി ക്ലബ്ബിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് ജൂണ്‍ 5 ഞായറാഴ്ച്ച നടന്ന ടൂര്‍ണമെന്റില്‍ യുഎഇ, ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാന്‍, സിറിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള കളിക്കാരുടെ പ്രന്തണ്ട് ടീമുകള്‍ പങ്കെടുത്തു.
വിവിധ രാജ്യങ്ങളിലെ ദേശീയ താരങ്ങള്‍ മാറ്റുരച്ച വാശിയേറിയ മല്‍സരങ്ങള്‍ക്കൊടുവിലാണ്
വോളിലൈഫ് സ്പോര്‍ട്സ് ക്ലബ്ബ്, മിര്‍ദിഫ് വോളി ക്ലബ് എന്നീ ടീമുകള്‍ക്ക് ഫൈനല്‍ പ്രവേശനം ലഭിക്കാതെ പോയത്.
ബുള്ളറ്റ് വേഗത്തിലുള്ള സര്‍വുകളും തീ പാറുന്ന ഷോട്ടുകളും സേവുകളും ബ്ലോക്കുകളും ത്രന്തപൂര്‍വ്വ പ്ലേസുകളും കൊണ്ട് ആവേശകരമാക്കിയ മല്‍സരം അര്‍ദ്ധരാത്രിയോളം നീണ്ടു നിന്നു. ഫൈനലിനൊടുവില്‍ ഓണ്‍ലി ഫ്രഷ് ടീം ജേതാക്കളും ഓഷ്യന്‍ എയര്‍ ടീം രണ്ടാം സ്ഥാനവും നേടി.
വോളി ലൈഫ് ടീമില്‍ കളിച്ച ശ്രീലങ്കന്‍ ദേശീയ താരം തരുഷ ചമത്തിനെ മോസ്റ്റ് വാല്യബിള്‍ താരമായും, ഓണ്‍ലി ഫ്രഷ് ടീമിനു വേണ്ടി കളിച്ച ഒമാന്‍ ദേശീയ താരം ഫലെ ബെസ്റ്റ് അറ്റാക്കറായും, കൊച്ചി ബ്ലു സ്പൈക്കേഴ്സ് താരം ആഷം അലി പള്ളിക്കല്‍ ബെസ്റ്റ് സെറ്റര്‍ ആയും, ശ്രീലങ്കന്‍ ദേശീയ താരം മഹേല ഇന്ദീവര ബെസ്റ്റ് പ്ലെയര്‍ ആയും ഒഷ്യന്‍ എയറിന് വേണ്ടി അണിനിരന്ന ഇന്ത്യന്‍ റെയില്‍വേ, ഇന്ത്യന്‍ യുത്ത് ടീം താരം എമില്‍ ടോളി ജോസഫ് ബെസ്റ്റ് മിഡില്‍ ബ്ലോക്കര്‍ ആയും, സ്റ്റേറ്റ് യുത്ത് ഇന്ത്യന്‍ യുണിവേഴ്‌സിറ്റി ടീം താരം വിക്രം ജെയിന്‍ ബെസ്റ്റ് ലിബ്രൊ ആയും തിരഞ്ഞെടുക്കപ്പെട്ടു.
ഹോട്ട്പാക്ക് എംഡി അബ്ദുള്‍ ജബ്ബാര്‍, ഒസാക്സ് ഭാരവാഹികളായ ജാഫര്‍ സാദിഖ്, ജഞാനശേഖരന്‍, അബ്ദൂള്‍ റസാഖ്, നരേഷ് കോവില്‍, സമദ് ഇ.എസ്, എം.എം അഫ്സല്‍, പി.കെ സലീം, നാസര്‍ പുറക്കുളം, ഫവാസ്, ഇദ്രീസ്, രമേഷ്, ഹിരോഷ്. നസീര്‍ എം.എ, മജീദ്, മനോജ് കുടാതെ വനിതാ
കമ്മിറ്റിയംഗങ്ങളായ സുഹറാബി മനാഫ്, ഫാത്തിമ ജലീല്‍, റീന സലീം, സിജി നരേഷ് എന്നിവരും മറ്റു ഭാരവാഹികളും ചേര്‍ന്ന് സമ്മാനദാനം നിര്‍വ്വഹിച്ചു.
അല്‍ നാസര്‍ ക്ലബ്ബ് മാനേജറും, അസിസ്റ്റന്റ് കോച്ചും യുഎഇ ദേശീയ വോളിബോള്‍ താരവുമായ അലി ഇബ്രാഹിം അലി അല്‍ മര്‍സുക്കിയും യുഎഇ വോളിബോള്‍ ഫെഡറേഷന്‍ അസിസ്റ്റന്റ് ടെക്കനിക്കല്‍ സെക്രട്ടറിയും, പ്രസിഡന്റിന്റെ ഓഫീസ് മാനേജറുമായ മൊഹമ്മദ് ഫിക്രി മഹ്മൂദ് മൊഹമ്മദും മുഖ്യ അതിഥികളായി.
ടൂര്‍ണമെന്റ് വേദിയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും അവാര്‍ഡ് ജേതാവുമായ ഷിനോജ് ഷംസുദ്ദീനേയും, പ്രശസ്ത വോളിബോള്‍ താരവും കോച്ചും സംഘാടകനുമായ മുഹമ്മദ് സഗീറിനേയും ആദരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us