ഇന്ത്യയിൽ നിന്നെത്തിക്കുന്ന ഗോതമ്പ് മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനു യുഎഇ വിലക്കേർപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബായ്: ഇന്ത്യയിൽ നിന്നെത്തിക്കുന്ന ഗോതമ്പ് മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനു യുഎഇ വിലക്കേർപ്പെടുത്തി. മേയ് 13 മുതൽ മുൻകാല പ്രാബല്യത്തോടെ നാലു മാസത്തേയ്ക്കാണു പുനർ കയറ്റുമതിക്കു വിലക്കേർപ്പെടുത്തിയതെന്നു യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

Advertisment

ലോകത്തെങ്ങുമുള്ള ഭക്ഷ്യ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണു തീരുമാനം. ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഗോതമ്പ് ആഭ്യന്തര ആവശ്യത്തിനു മാത്രമായി ഉപയോഗിക്കാനാണ് തീരുമാനം.

Advertisment