/sathyam/media/post_attachments/bmajGPaAZVlaH4GT5XcE.jpg)
ദുബായ്:പാലക്കാട് പ്രവാസി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഒന്നാമത് ഇൻഡോർ വോളിബാൾ ടൂർണമെന്റ് കളിക്കാരുടെയും കണികളുടെയും പങ്കാളിത്തംകൊണ്ട് ആവേശഭരിതമായി. അൽ ഖിസൈസിലുള്ള സയൻസ് ആൻഡ് ടെക്നോളജി ഇൻഡോർ ഗ്രൗണ്ടിൽ അരങ്ങേറിയ മത്സരത്തിൽ സംഘടനയുടെ ഭാഗമായ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു.
/sathyam/media/post_attachments/5EgveOG3cmXV7MHqdfad.jpg)
ആറ് ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ മാസ്റ്റേഴ്സ് ടീം ഒന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി നേടി. ടീം ഫൈറ്റേഴ്സ് റണ്ണറപ്പും, സ്ട്രൈക്കേഴ്‌സും റോക്കർസും യഥാക്രമം രണ്ടും മൂന്നും റണ്ണറപ്പുമായി. മികച്ച കളിക്കാരനുള്ള സമ്മാനം റഷീദ് നേടി. മറ്റു സമ്മാനാർഹർ - അറ്റാക്കർ - സജീർ, ആൾ റൗണ്ടർ ഫയാസ്, സെറ്റ്ലെർ - വിനോദ്, ലിബറോ - ജിനീഷ്.
/sathyam/media/post_attachments/WtjBMsFOTU6L4LdnwHxR.jpg)
മുൻകാല വോളിബാൾ താരങ്ങളായ ശിവകുമാർ മേനോൻ, സുദർശൻ, മുരളി കാവശ്ശേരി എന്നിവരുടെ സംഘടനാ നേതൃത്വത്തിലാണ് ടൂർണമെന്റ് അരങ്ങേറിയത്.
കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ ഗെയിമുകളിലെ സമാന മത്സരങ്ങൾ യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുവാൻ പാലക്കാട് പ്രവാസി സെൻറർ തീരുമാനിച്ചിട്ടുണ്ടെന്ന് സെന്റർ പ്രസിഡണ്ട് പ്രദീപ് കുമാർ അബുദാബി, സെക്രട്ടറി പ്രദീപ് നെന്മാറ, വൈസ് പ്രസിഡന്റ് ശശികുമാർ ചിറ്റൂർ എന്നിവർ അറിയിച്ചു.
കളിക്കാർക്കും കാണികൾക്കും ആവേശം പകരുന്നതിന് മത്സരത്തിലുടനീളം ചെണ്ടമേളവും അരങ്ങേറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us