എച്ച്എംസി യുണൈറ്റഡിന്റെ സാമൂഹ്യ സേവനത്തിനുള്ള ഇന്റർനാഷണൽ പീസ് അവാർഡ് 2022 സലാം പാപ്പിനിശ്ശേരിക്ക്

New Update

publive-image

ദുബായ്:എച്ച്എംസി യുണൈറ്റഡ് സംഘടിപ്പിച്ച ഇന്റർനാഷണൽ പീസ് അവാർഡ് 2022 സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശ്ശേരിക്ക് ലഭിച്ചു.

Advertisment

കഴിഞ്ഞ ദിവസം ബിസിനസ് ബേയിലുള്ള ജെ.ഡബ്ള്യു മാരിയറ്റ് ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ ഇന്ത്യയുടെ സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെൻറ് മിനിസ്റ്റർ ശ്രീ. രാം ദാസ് അത്വാലെയിൽ നിന്നും സലാം പാപ്പിനിശ്ശേരി പുരസ്‌കാരം ഏറ്റുവാങ്ങി.

നാളിതുവരെയായി ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ അദ്ദേഹം ചെയ്തു വരുന്ന കാര്യങ്ങളും സൗജന്യ നിയമസഹായങ്ങളുമാണ് 2022 ലെ ഇന്റർനാഷണൽ പീസ് അവാർഡിന് അദ്ദേഹത്തെ അർഹനാക്കിയത്.

പ്രവാസികളുമായി ബന്ധപ്പെട്ടുള്ള പല വിഷയങ്ങളിലും നിവേദനങ്ങളയച്ചും വിവിധ രാഷ്ട്രീയ നേതാക്കന്മാരുമായി ബന്ധപ്പെട്ടും ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് പ്രതിസന്ധി രൂക്ഷമായ വേളയിൽ സർവീസ് എല്ലാം നിശ്ചലമായപ്പോൾ ചാർട്ടർ ഫ്ലൈറ്റ് എന്ന ആശയം കൊണ്ടുവരികയും ഷാർജ അഴീക്കോട് കെ.എം.സി.സിയുമായി സഹകരിച്ചുകൊണ്ട് അത് നടപ്പിലാക്കി പ്രവാസികൾക്ക് നാടണയുന്നതിന് വേണ്ട സഹായങ്ങളും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ചെയ്തു കൊടുത്തിട്ടുണ്ട്.

അതുപോലെ തന്നെ കൊറോണയെ തുടർന്ന് പ്രവാസിമലയാളികളുടെ കുട്ടികൾക്ക് നീറ്റ്, ജി എക്സാം നാട്ടിൽ പോയി എഴുതാൻ സാധിക്കാത്തതിനാൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖാന്തിരം കേസ് ഫയൽ ചെയ്യുകയും പിന്നീട് ഗൾഫ് രാജ്യങ്ങളിൽ സെന്റർ ലഭിക്കാൻ സഹായമാവുകയും ചെയ്തിട്ടുണ്ട്.

പ്രവാസ ലോകത്തിനും പ്രവാസികൾക്കും വേണ്ടി എന്നും ശബ്‍ദമുയർത്തുകയും പ്രതിസന്ധികൾ പരിഹരിക്കുന്നതിനും ഒപ്പം നിന്നതിന്റെയും തൽഫലമായി അദ്ദേഹത്തെ ഈ കഴിഞ്ഞ ലോക കേരള സഭയിൽ അംഗമായി തിരഞ്ഞെടുത്തിരുന്നു.

ചടങ്ങിൽ ഡോ.മുസ്ഥഫ സാസ, മുഹമ്മദ് മഹ്തബുർ റഹ്‌മാൻ, ഡോ.എസ്.പി.സിങ് ഒബ്‌റോയ്, അജ്മൽ ഖാൻ, ജിതേന്ദർ കുമാർ സിംഗള, ജനബ് ഖമർ സാദ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment