ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/post_attachments/L7fJdkUzQO8IdKtVYqMF.jpg)
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ മലയാളിക്ക് ഒന്നാം സമ്മാനം. കോശി വര്‍ഗീസാണ് (48) 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം നേടിയത്. ഏതാനും ആഴ്ച മുൻപ് കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ സീരീസ് 396 ടിക്കറ്റ് എടുത്തത്. 0844 എന്ന നമ്പറാണ് കോശി വർഗീസിന് ഭാഗ്യം കൊണ്ടുവന്നത്.
Advertisment
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ സ്ഥിരമായി പങ്കെടുക്കുന്നയാളാണെങ്കിലും സമ്മാനം ലഭിച്ചപ്പോള്‍ അത് വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കുറേ വര്‍ഷങ്ങളായി ഭാഗ്യം പരീക്ഷിക്കുന്നു. ഒടുവില്‍ അത് വിജയം കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us