/sathyam/media/post_attachments/kiRIUcheWgwFUUeEGa9Q.jpeg)
ദുബായ്:അക്കാഫ് ഇവന്റസിന്റെ ഓണാഘോഷമായ ശ്രാവണ പൗർണമി 2022 ഒക്ടോബർ 2 ഞായറാഴ്ച അല്‍ നാസര്‍ ലെഷര്‍ലാന്‍ഡിൽ അരങ്ങേറുന്നു. കേരളത്തിലെ കലാലയങ്ങളിലെ പൂർവ വിദ്യാർഥികളുടെ സംഗമ വേദി ഒരുക്കുന്ന അക്കാഫ് മധ്യ പൂർവ ദേശത്തെ ഏറ്റവും ബൃഹത്തായ ഓണാഘോഷത്തിന് തയാറാകുകയാണ്.
വിവിധ കലാമത്സരങ്ങളായ അത്ത പൂക്കളം, തിരുവാതിര, അക്കാഫ് താര ജോഡി, ഗ്രൂപ്പ് ഡാൻസ്, പായസ മത്സരം തുടങ്ങി വിഭവ സമൃദ്ധമായ ഓണസദ്യയും, വർണ്ണാഭമായ ഘോഷയാത്രയും, പ്രമുഖ സാംസ്ക്കാരിക നായകരും പ്രശസ്ത ചലചിത്ര താരങ്ങളും പങ്കെടുക്കുന്ന വേദിയും, സംഗീത നിശയും ആഘോഷത്തിന് മാറ്റു കൂട്ടും.
നൂറ്റിഅറുപതിലധികം കോളേജുകളിലെ പൂർവവിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളുടെയും സാന്നിധ്യം ആവേശമായി മാറും. എഴുത്തുകാരനും വാഗ്മിയും പ്രാസംഗികനും ഐക്യ രാഷ്ര്ട്രസഭയിലെ മുൻ അണ്ടർ സെക്രട്ടറിയും ദീർഘ കാലമായി തിരുവനന്തപുരം ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന ശശി തരൂർ, ലുലു ചെയർമാനും മാനേജിങ് ഡയറക്ടറും, അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് & ഇൻഡസ്ട്രീസ് ഡയറക്ടർ ബോർഡിലേക്ക് ഐകകണ്ഠേന തെരഞ്ഞെടുക്കുകയും ചെയ്ത പത്മശ്രീ എം.എ. യൂസുഫ് അലിയാണ് പൊതുയോഗം ഉത്ഘാടനം ചെയ്യുന്നത്.
തദവസരത്തിൽ അട്ടപ്പാടിയുടെ തനതു സംഗീതവുമായി നിഷ്കളങ്കമായി പാടി ഇപ്പോൾ ദേശീയ പുരസ്കാരത്തിലെത്തി നിൽക്കുന്ന നഞ്ചിയമ്മയെ അക്കാഫ് ആദരിക്കുന്നു. സംഗീത നിശയിൽ സ്റ്റീഫൻ ദേവസ്സി, അനൂപ് ശങ്കർ, രേഷ്മ രാഘവേന്ദ്ര, രാജേഷ് ചേർത്തല, ഫ്രാൻസിസ് സേവ്യർ തുടങ്ങിയവർ ഒന്നിക്കുന്നു. അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, മിഥുൻ രമേഷ് തുടങ്ങി നിരവധി പ്രമുഖർ ആശംസകൾ നേർന്ന് പൊതു സമ്മേളനത്തിൽ സംസാരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us