/sathyam/media/post_attachments/D6DWDO2c4pjIbAiDMw5N.jpeg)
ദുബൈ:ദുബൈ കെഎംസിസി കൊല്ലം ജില്ലാ കമ്മറ്റിയുടെ സിഎച്ച് മുഹമ്മദ് കോയയുടെ സ്മരണാർത്ഥം പത്തനാപുരം താലുക്ക് മുസ്ളീം ജമാഅത്ത് ഫെഡറേഷനു നൽകുന്ന ആംബുലൻസിന്റെ താക്കോൽ ദാനവും ഫ്ലാഗ് ഓഫും ഇൻഡ്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കേരള മുസ്ലീം ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയ്ക്ക് സെപ്റ്റംബർ 1 വ്യഴാഴ്ച്ച കൊല്ലം ബീച്ച് റോട്ടറി ഹാളിൽ വച്ച് നടത്തപ്പെടും.
പ്രസ്തുത ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിങ്ങ് സെക്രട്ടറി ഇ.റ്റി. മുഹമ്മദ് ബഷീർ, സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ സലാം, കൊല്ലം ജില്ലാ പ്രസിഡൻ്റ് എം.അൻസാറുദീൻ, ജനറൽ സെക്രട്ടറി അഡ്വ.സുൽഫിക്കർ സലാം, ദുബൈ കെ.എം.സി.സി കൊല്ലം ജില്ലാ പ്രസിഡൻ്റ് ഷെഹീർ.എം പത്തനാപുരം, മറ്റു ലീഗ് ദേശീയ സംസ്ഥാന കൊല്ലം ജില്ലാ നേതാക്കൾ,ദുബൈ കെ.എം.സി.സി കൊല്ലം ജില്ലാ നേതാക്കൾ, ജമാഅത്ത് ഫെഡറേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
/sathyam/media/post_attachments/oCcvuDtCHm17RH8VU5U5.jpeg)
ദുബൈ കെ.എം.സി.സി കൊല്ലം ജില്ലാ കമ്മറ്റിയുടെ ആoബുലൻസ് സമർപ്പണ ചടങ്ങിന് ദുബൈ കെ.എം.സി.സി സെക്രട്ടറി നിസാമുദ്ദീൻ കൊല്ലം, കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഹബീബ് മുഹമ്മദ്, ട്രഷറർ സിയാദ് , ജില്ലാ ഭാരവാഹികളായ അൻസാരി കടയ്ക്കൽ, സലീം പുന്നല, അലി ഹസൻ നജീബ്, ഷാജഹാൻ ഓയൂർ, ഇസഹക്ക് കേരളപുരം, ഹസീം മുഹമ്മദ്, ഹാഷിക്ക്,നൗഷാദ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.
കേരളത്തിലും യുഎഇയി ലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കൊല്ലം ജില്ലാ കമ്മിറ്റി ആദ്യമായി ആണ് ഒരു ആംബുലൻസ് , 27 മഹല്ലു കൾ ചേർന്ന പത്തനാപുരം താലൂക്ക് മുസ്ലീം ജമാഅത്ത് ഫെഡറേഷനു ആംബുലൻസ് നൽകപ്പെടുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. കൊല്ലം ജില്ല യിലെ മുഴുവൻ പ്രവർത്തകരും ഈ ചടങ്ങിന് എത്തി ച്ചേരണമെന്നും അഭ്യർത്ഥിച്ചു,
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us