ഷോറിൻ കായ് 'ഇന്റർനാഷനൽ കരാട്ടെ ചാമ്പ്യൻ ഷിപ്പ് 2022' നവംബർ 13 ന് ദുബൈയില്‍

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബൈ:അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രഡീഷണൽ മാർഷൽ ആർട്സ് ടി.എം.എ അബുദാബിയുടെ കീഴിൽ നടത്തപ്പെടുന്ന ഒന്നാമത് ഷോറിൻ കായ് കപ്പ് ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പ് 2022 നവംബർ 13 ന് ഞായർ രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ ദുബൈ നാദ് അൽ ഷൈബ യിലെ കെന്റ് കോളേജിൽ നടക്കും.

Advertisment

ഇന്ത്യ, യുകെ, ഓസ്‌ട്രേലിയ, ചിലി, ജപ്പാൻ, ഒമാൻ, യുഎഇ തുടങ്ങി 7 രാഷ്ട്രങ്ങളിൽ നിന്നായി 2 വിഭാഗംങ്ങളിലായി 1200 മത്സരാർത്ഥികൾ പങ്കെടുക്കും. ഹാൻഷി കെയ്ഷുൻ കക്കിനാഹോന ടെൻത്ത് ഡാൻ റെഡ് ബെൽറ്റ്‌ വേൾഡ് ഗ്രാന്റ് മാസ്റ്റർ ഇന്റർ നാഷനൽ ഷോറിൻ റിയു ഷോറിൻ കായ് യൂനിയൻ പ്രസിഡന്റ് ചാമ്പ്യൻഷിപ്പിലെ ചീഫ് ഗസ്റ്റ് ആയിരിക്കും. ഹാൻഷി കക്കിനോഹാന ഇത് രണ്ടാം തവണയാണ് യുഎഇ സന്ദർശിക്കുന്നത്.

publive-image

ഷോറിൻ കായ് കപ്പ് 2022 ന്റെ നടത്തിപ്പിന്നായി ചീഫ് പാട്ണർ അബ്ദുൽ അസീസ് പി എം, ഷോറിൻ കായ് കപ്പ് ഓർഗനൈസിംഗ് പ്രസിഡന്റ്‌ ക്യാപ്റ്റൻ റാഷിദ്‌ ഹസൻ, കോഡിനേറ്റർ സെൻസായി ചന്ദ്രൻ, ചീഫ് ഓർഗനൈസർ ശിഹാൻ മുഹമ്മദ് ഫായിസ് കണ്ണപുരം, മീഡിയ കോർഡിനേറ്റർ ഫഹദ് സഖാഫി ചെട്ടിപ്പടി, തുടങ്ങിയവരുൾപ്പെടെ വിവിധ സമിതികൾ ഉൾകൊള്ളുന്ന വിപുലമായ ഓർഗനൈസിംഗ് ടീമിന് സെൻസായി ഹാരിസ്, സെൻസായി ശാമിൽ, സെൻസായി ഹാഷിം, സെൻസായി ഷമീർ എന്നിവർ നേതൃത്വം നൽകും.

publive-image

മിഡിൽ ഈസ്റ്റിൽ ആദ്യമായിട്ടാണ് ഇതരത്തിൽ ഒരു ഇന്റർ നാഷനൽ മത്സരം നടക്കുന്നത്. യുഎഇ ഉൾപ്പെടെ 7 രാജ്യങ്ങളിൽ നിന്നുള്ള ഷോറിൻ കായ് കരാട്ടെ ചീഫ് ഹെഡുമാർ പങ്കെടുക്കും. ചാമ്പ്യൻ ഷിപ്പിനോടാനുബന്ധിച്ച് സെപ്റ്റംബർ 12 നു കിസൈസിൽ ഇന്റർനാഷണൽ കരാട്ടെ സെമിനാർ നടക്കും. ഗ്രാൻഡ് മാസ്റ്റർ കക്കിനോഹാനയുടെ നേതൃത്വത്തിൽ 11 മുതൽ 12 മണി വരെ സ്റ്റുഡന്റസിനുള്ള സ്പെഷ്യൽ കരാട്ടെ ട്രെയിനിങ്ങും നടക്കും. ചാമ്പ്യൻ ഷിപ്പ് മത്സര വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിന്നേഴ്സ് ടീമിന് ചാമ്പ്യൻസ് ട്രോഫിയും നൽകും.

രജിസ്ട്രെഷന് വേണ്ടി 00971508891362, 00971545161286, http://www.tmakarate.com എന്നീ വാട്സ്ആപ്പ് നമ്പറിലോ വെബ്സൈറ്റിലോ ബന്ധപ്പെടാം. ഇതുമായി ബന്ധപ്പെട്ട് ചേർന്ന മീറ്റിങ്ങിൽ ശിഹാൻ ഫായിസ് കണ്ണപുരം അധ്യക്ഷത വഹിച്ചു. സെൻസായി ഹാരിസ്, സെൻസായി ഷെമീർ, സെൻസായി ഹാഷിം, മുനീർ, ഷെൻസീറ്, സലീം, ഹാഷിം,ഷഫീക് സംബന്ധിച്ചു സെൻസായി ഷാമിൽ സ്വാഗതവും സെൻപായി നൗഫൽ നന്ദിയും പറഞ്ഞു

ഫഹദ് ചെട്ടിപ്പടി

Advertisment